ലോക കേരളസഭ സി.പി.എം ഗൂഢാലോചനയെന്ന് കുമ്മനം രാജശേഖരന്‍

Published on: 3:52pm Fri 12 Jan 2018

A- A A+

ലോക കേരളസഭ ഖജനാവിന് വലിയ നഷ്ടം വരുത്തുമെന്നും കുമ്മനം ആരോപിച്ചു

തിരുവനന്തപുരം: ലോക കേരളസഭ സി.പി.എം ഗൂഢാലോചനയെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍. രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് ലോക കേരളസഭ പ്രവര്‍ത്തനം ആരംഭിച്ചതെന്ന് കുമ്മനം ആരോപിച്ചു. സി.ബി.ഐ കേസിലെ പ്രതികള്‍ പോലും സഭയില്‍ പങ്കെടുക്കുന്നുണ്ട്. ലോക കേരളസഭ ഖജനാവിന് വലിയ നഷ്ടം വരുത്തുമെന്നും കുമ്മനം ആരോപിച്ചു.

കേരളത്തിന്റെ വികസനം, പൊതുനന്മ തുടങ്ങിയ കാര്യങ്ങള്‍ മുന്‍നിര്‍ത്തി പൊതുനന്മയ്ക്കായി പ്രവാസി സമൂഹത്തെ അണിനിരത്തുന്ന ലോക കേരളസഭയുടെ പ്രഥമസമ്മേളനം മുഖ്യമന്ത്രി തലസ്ഥാനത്ത് ഉദ്ഘാടനം ചെയ്തു. രാജ്യത്തിനകത്തും പുറത്തും നിന്നുള്ള പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുത്തു.

കേരള മാട്രിമോണിയിലൂടെ ഏറ്റവും പൊരുത്തമുള്ളയാളെ കണ്ടെത്തൂ - രജിസ്ട്രേഷൻ സൗജന്യം!