ഭാര്യയേയും നാട്ടുകാരെയും പറ്റിച്ചു ചാക്കോച്ചന്‍ 

Published on: 12:40pm Mon 13 Nov 2017

A- A A+

കോഹിനൂര്‍ എന്ന ചിത്രത്തില്‍ വിജയ് യേശുദാസ് പാടിയ ഹേമന്ദമെന്‍ കൈക്കുമ്പിളില്‍ എന്ന ഗാനമാണ് കുഞ്ചാക്കോ ബോബന്‍ പാടുന്നത്

മലയാള സിനിമയിലെ എക്കാലത്തെയും ചോക്ലേറ്റ് ബോയ് ഇന്നും കേരളീയര്‍ക്ക് ആവേശമാണ്. ഇപ്പോള്‍ ഒരു പാട്ടുപാടി സോഷ്യല്‍ മീഡിയയില്‍ വീണ്ടും ട്രെന്‍ഡ് ആയിരിക്കുകയാണ് കുഞ്ചാക്കോ ബോബന്‍.

കോഹിനൂര്‍ എന്ന ചിത്രത്തില്‍ വിജയ് യേശുദാസ് പാടിയ ഹേമന്ദമെന്‍ കൈക്കുമ്പിളില്‍ എന്ന ഗാനമാണ് കുഞ്ചാക്കോ ബോബന്‍ പാടുന്നത്. ഭാര്യ ആവശ്യപ്പെട്ടത് കൊണ്ടാണ് ഈ പാട്ടെന്നാണ് നടന്‍ ഫേസ്ബുക്കില്‍ കുറിച്ചത്. എന്നാല്‍ ഇത്രയും മധുരശബ്ദത്തില്‍ ചാക്കോച്ചന്‍ പാടുമോ എന്ന് ചോദിച്ചാല്‍ ഒരു ട്വിസ്റ്റ് ഉണ്ട്.തൊട്ടടുത്തായി നിന്നിരിക്കുന്ന വിജയ് യേശുദാസ് തന്നെയാണ് പാട്ട് പാടിയിരിക്കുന്നത്. വീഡിയോയില്‍ കുഞ്ചാക്കോയുടെ ഭാര്യയും പ്രത്യക്ഷപ്പെടുന്നുണ്ട്. 

കുഞ്ചാക്കോ ബോബന്‍ തന്റെ ഫേസ്ബുക് പേജില്‍ പോസ്റ്റ് ചെയ്താ വീഡിയോ മണിക്കൂറുകള്‍ക്കുള്ളില്‍ കണ്ടത് അറുപത്തിയയ്യായിരത്തിലേറെ പേരാണ്. പതിനായിരത്തിലേറെ പേര്‍ ഷെയര്‍ ചെയ്താ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡ് ആണ്.

 

കേരള മാട്രിമോണിയിലൂടെ ഏറ്റവും പൊരുത്തമുള്ളയാളെ കണ്ടെത്തൂ - രജിസ്ട്രേഷൻ സൗജന്യം!