ലക്ഷദ്വീപില്‍ അതിതീവ്രമായി വീശിയടിച്ച് 'ഓഖി'; ഹെലിപ്പാട് കടലില്‍ മുങ്ങി

Published on: 9:59am Sat 02 Dec 2017

A- A A+

ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് വെള്ളിയാഴ്ച വൈകുന്നേരം 5.30ന് പുറത്തിറക്കിയ ബുള്ളറ്റിന്‍പ്രകാരം ഓഖി ചുഴലിക്കാറ്റ് മിനിക്കോയി ദ്വീപിന് 90 കിലോമീറ്റര്‍ വടക്കാണ്.

കവരത്തി: ഓഖി ചുഴലിക്കാറ്റ് ലക്ഷദ്വീപില്‍ ആഞ്ഞടിക്കുന്നു. വെള്ളിയാഴ്ച വൈകുന്നേരത്തോടെ അതിതീവ്രശക്തി കൈവരിച്ച ഓഖി മണിക്കൂറില്‍ 120-130 കിലോമീറ്റര്‍വരെ വേഗത്തിലാവും ലക്ഷദ്വീപില്‍ വീശുക എന്നാണ് മുന്നറിയിപ്പ്. <br />ദ്വീപുകളില്‍ വലിയ നാശനഷ്ടത്തിന് സാധ്യതയുണ്ടെന്നും ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കാലാവസ്ഥാ മുന്നറിയിപ്പ് കണക്കിലെടുത്ത് ലക്ഷദ്വീപിലേക്ക് കേരളത്തില്‍ നിന്നുള്ള കപ്പല്‍ സര്‍വീസുകള്‍ റദ്ദാക്കി. കൊച്ചിയില്‍ നിന്നുള്ള എം.വി കവരത്തി, ബേപ്പൂരില്‍ നിന്നുള്ള എം.വി മിനിക്കോയി എന്നീ കപ്പലുകള്‍ യാത്ര റദ്ദാക്കി.

തുടര്‍ന്ന് കല്‍പ്പേനിയിലെ ഹെലിപ്പാഡ് വെള്ളത്തിനടിയിലായി. <br />145 കിലോമീറ്റര്‍ വരെ കാറ്റിന്റെ വേഗം പൊടുന്നനെ കൈവരിച്ചേക്കും. ഇതിലും ശക്തികൂടാനും സാധ്യതയുണ്ട്. വേഗം 221 കിലോമീറ്റര്‍ കടന്നാല്‍ സൂപ്പര്‍ ചുഴലിക്കാറ്റ് എന്നാണ് അറിയപ്പെടുക. 2007ല്‍ ഒമാനില്‍ വീശിയ 'ഗോനു' ആണ് ഒടുവിലത്തെ സൂപ്പര്‍ ചുഴലിക്കാറ്റ്.

ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് വെള്ളിയാഴ്ച വൈകുന്നേരം 5.30ന് പുറത്തിറക്കിയ ബുള്ളറ്റിന്‍പ്രകാരം ഓഖി ചുഴലിക്കാറ്റ് മിനിക്കോയി ദ്വീപിന് 90 കിലോമീറ്റര്‍ വടക്കാണ്. അമിനി ദ്വീപിന് 220 കിലോമീറ്റര്‍ തെക്കുകിഴക്കും. അടുത്ത 24 മണിക്കൂറിനകം ഇത് വീണ്ടും ശക്തിപ്രാപിക്കും. തുടര്‍ന്നുള്ള 48 മണിക്കൂറില്‍ വടക്കുകിഴക്ക് ദിശയില്‍ നീങ്ങും.

 

കേരള മാട്രിമോണിയിലൂടെ ഏറ്റവും പൊരുത്തമുള്ളയാളെ കണ്ടെത്തൂ - രജിസ്ട്രേഷൻ സൗജന്യം!