ലോകത്തിലെ ഏറ്റവും വേഗമുള്ള എസ്‌.യു.വി ഇന്ത്യയിൽ; വില 3 കോടി

Published on: 3:09pm Thu 11 Jan 2018

A- A A+

ലംബോർഗിനി ഉറുസിൻെറ എക്സ്ഷോറൂം വില 3 കോടി രൂപയാണ്

ഇറ്റാലിയൻ സൂപ്പർ കാർ നിർമാതാക്കളായ ലംബോർഗിനി തങ്ങളുടെ ഏറ്റവും പുതിയ മോഡലായ 'ഉറുസിനെ' ഇന്ത്യയിൽ അവതരിപ്പിച്ചു. ലോകത്തിലെ തന്നെ ഏറ്റവും വേഗമുള്ള എസ്.യു.വി എന്ന പേരിലെത്തുന്ന ലംബോർഗിനി 'ഉറുസി'ൻെറ എക്സ്ഷോറൂം വില 3 കോടി രൂപയാണ്. 'ഉറുസിന്' പൂജ്യത്തിൽ നിന്നും 100 കിലോമീറ്റർ വേഗത്തിലെത്താൻ വെറും 3.6 സെക്കൻറ് മതി. എസ് യു വി, കൂപ്പെ ക്രോസോവർ, സ്പോർട്സ് കാർ, ആഡംബര കാർ തുടങ്ങിയവയുടെ സമന്വയമായാണ് ഉറുസെന്നാണ് കമ്പനി വിശേഷിപ്പിക്കുന്നത്. 

‘ഉറുസി’നു നിർമാതാക്കൾ വാഗ്ദാനം ചെയ്യുന്ന പരമാവധി വേഗം മണിക്കൂറിൽ 305 കിലോമീറ്ററാണ്. നിലവിൽ പ്രതിവർഷം 3,500 കാർ മാത്രം വിൽക്കുന്ന ലംബോർഗിനിയുടെ വിൽപ്പന ഗണ്യമായി ഉയർത്താൻ ‘ഉറുസ്’ വഴിതെളിയിക്കുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ. ലോക വിപണികളിൽ അരങ്ങേറ്റം കുറിച്ച് വെറും 38 ദിവസത്തിനകമാണ് ഉറുസ് ഇന്ത്യയിലെത്തിയത്. മണിക്കൂറിൽ 305 കിലോമീറ്ററാണ് പരമാവധി വേഗം.

കേരള മാട്രിമോണിയിലൂടെ ഏറ്റവും പൊരുത്തമുള്ളയാളെ കണ്ടെത്തൂ - രജിസ്ട്രേഷൻ സൗജന്യം!