കാറ്റത്ത് ആടിയുലഞ്ഞ് ലോകത്തിലെ ഏറ്റവും വലിയ വിമാനത്തിന്റെ അതിസാഹസിക ലാന്‍ഡിങ്ങ്; വീഡിയോ...

Published on: 6:28pm Sun 08 Oct 2017

A- A A+

69 ലക്ഷത്തിലധികം പേരാണ് ഇതിനോടകം ഈ വീഡിയോ യൂട്യൂബില്‍ കണ്ടത്

ലോകത്തിലെ ഏറ്റവും വലിയ യാത്രാ വിമാനമായ എയര്‍ബസ് എ380ന്റെ സാഹസിക ലാന്‍ഡിങ്ങ് യൂട്യൂബില്‍ വന്‍ ഹിറ്റ്. 500 ഓളം യാത്രക്കാരുമായി ലാന്‍ഡിംഗിന് തയ്യാറായ എമിറേറ്റ്‌സ് വിമാനമാണ് കാറ്റത്ത് ഉലഞ്ഞുകൊണ്ട് റണ്‍വേയില്‍ ഇറങ്ങിയത്. പൈലറ്റിന്റെ വൈദഗ്ദ്യം കൊണ്ടു മാത്രമാണ് വിമാനം വന്‍ ദുരന്തത്തില്‍ നിന്നും രക്ഷപ്പെട്ടത്. ദൂബൈയില്‍ നിന്നും ജര്‍മനിയിലെ ഡസല്‍ഡോര്‍ഫിലേയ്ക്ക് വന്ന യാത്രാവിമാനമാണ് ലാന്‍ഡിങ്ങിന് തൊട്ടുമുന്‍പ് കാറ്റില്‍പ്പെട്ട് ഉലഞ്ഞത്. വിമാന ഫോട്ടോഗ്രഫി പ്രേമിയായ മാര്‍ട്ടിന്‍ ബോഗ്ഡിനാണ് വീഡിയോ പകര്‍ത്തി യൂട്യൂബിലിട്ടത്. 69 ലക്ഷത്തിലധികം പേരാണ് ഇതിനോടകം ഈ വീഡിയോ യൂട്യൂബില്‍ കണ്ടത്. 
വീഡിയോ കാണാം.....

 

കേരള മാട്രിമോണിയിലൂടെ ഏറ്റവും പൊരുത്തമുള്ളയാളെ കണ്ടെത്തൂ - രജിസ്ട്രേഷൻ സൗജന്യം!