കേന്ദ്രസര്‍ക്കാരിനെതിരെ ഒക്ടോബര്‍ 21  മുതല്‍ എല്‍.ഡി.എഫിന്റെ സംസ്ഥാന ജാഥ

Published on: 5:34pm Thu 12 Oct 2017

ഫയൽചിത്രം

A- A A+

ഒക്ടോബര്‍ 21 ന് ആരംഭിക്കുന്ന ജാഥ നവംബര്‍ മൂന്നിന് അവസാനിക്കും

തിരുവനന്തപുരം:  കേന്ദ്രസര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ എല്‍.ഡി.എഫ് ജാഥ നടത്തുന്നു. ഒക്ടോബര്‍ 21 ന് ആരംഭിക്കുന്ന ജാഥ നവംബര്‍ മൂന്നിന് അവസാനിക്കും. കാസര്‍കോട് നിന്നും, തിരുവനന്തപുരത്ത് നിന്നും രണ്ടു ഘട്ടമായിട്ടാണ് ജാഥ സംഘടിപ്പിച്ചിരിക്കുന്നത്. കാസര്‍കോട് നിന്ന് ആരംഭിക്കുന്ന ജാഥയ്ക്ക് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും, തിരുവനന്തപുരത്ത് നിന്ന് ആരംഭിക്കുന്ന ജാഥയ്ക്ക് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും നേതൃത്വം നല്‍കും.

കേരള മാട്രിമോണിയിലൂടെ ഏറ്റവും പൊരുത്തമുള്ളയാളെ കണ്ടെത്തൂ - രജിസ്ട്രേഷൻ സൗജന്യം!