നീ എനിക്കുവേണ്ടി എന്താണു ചെയ്തിട്ടുള്ളത്‌ ?

Published on: 7:40pm Fri 06 Oct 2017

A- A A+

ഉത്തരം പറയുന്നതെങ്കിൽ അവളുടെ വാക്കുകൾ നിങ്ങളെ അത്ഭുതപ്പെടുത്തും തീർച്ച.

പ്രണയിക്കുന്ന രണ്ടുപേർക്കിടയിൽ ഒരിക്കലെങ്കിലും
കടന്നുവന്നേക്കാവുന്നൊരു ചോദ്യമുണ്ട്‌.

"നീ എനിക്കുവേണ്ടി എന്താണു ചെയ്തിട്ടുള്ളത്‌?"

 

ഒരാൺകുട്ടിയാണു
മറുപടി പറയുന്നതെങ്കിൽ,
സാധാരണ ഉത്തരങ്ങൾ ഇവയൊക്കെയാകും.

നീ പോകുന്ന വഴിയിൽ
നിനക്കുമുൻപേ വന്ന് കാത്തുനിന്നിട്ടുണ്ട്‌.

നീ പോകുന്ന ബസിൽ,
ലൈബ്രറിയിൽ, കാന്റീനീൽ
എന്തിനു ക്ലാസിൽപ്പോലും
നിന്നെ നോക്കിയിരുന്ന് ഭ്രാന്തുപിടിച്ചിട്ടുണ്ട്‌.

ഫോൺ റീചാർജ്ജ്‌ ചെയ്തുതന്നിട്ടുണ്ട്‌.

മെസേജിനു റിപ്ലേ ഇല്ലാതിരിക്കുമ്പോൾ,
കോൾ എടുക്കാതിരിക്കുമ്പോൾ,
ക്ലാസിൽ വരാൻ വൈകുമ്പോൾ
എന്തുപറ്റിയെന്നോർത്ത്‌ ടെൻഷനടിച്ചിട്ടുണ്ട്‌.

വേറെ ആരോടെങ്കിലും മിണ്ടുമ്പോൾ,
ഇനി അവനെയെങ്ങാനും കേറി
പ്രേമിക്കുമോ എന്ന് ഭയന്നിട്ടുണ്ട്‌.

അത്‌ ചോദിച്ചപ്പോൾ
"നിനക്കെന്നെ ഇപ്പോളും വിശ്വാസമില്ലല്ലേ?"
എന്ന മറുചോദ്യത്തിൽ
ഉരുകിയൊലിച്ചിട്ടുണ്ട്‌ എന്നിങ്ങനെ...

പക്ഷേ;
ഒരു പെൺകുട്ടിയാണു
ഉത്തരം പറയുന്നതെങ്കിൽ
അവളുടെ വാക്കുകൾ നിങ്ങളെ
അത്ഭുതപ്പെടുത്തും തീർച്ച.

രണ്ടിലൊരാൾ ഇഷ്ടമാണെന്ന് പറഞ്ഞതിനുശേഷം അവൾ ശരിക്കുറങ്ങിക്കാണില്ല

ഭാവിയിൽ എന്താകുമെന്നോർത്ത്‌ പേടിച്ചിട്ടായിരിക്കും ദിവസവും ജീവിക്കുന്നതുപോലും.

പിണങ്ങിയപ്പോൾ / വഴക്കിട്ടപ്പോൾ
പല സാഹസങ്ങളും കാണിച്ചിട്ടുണ്ടാകും,
ആത്മഹത്യാശ്രമമുൾപ്പെടെ.

നിങൾക്കിഷ്ടമുള്ള നിറത്തിലെ
വസ്ത്രങ്ങൾ ധരിക്കാൻ ശ്രമിക്കാറുണ്ടാവും.

നിങൾക്കിഷ്ടമില്ലാത്ത ആരോടും മിണ്ടാതിരിക്കാൻ നോക്കാറുണ്ടാവും.

പൊട്ട്‌, വളകൾ, പാദസരം,
എന്നുവേണ്ട മുടികെട്ടുന്നതുപോലും നിങൾക്കിഷ്ടമുള്ളപോലെയായിരിക്കും.

ചുരുക്കിപ്പറഞ്ഞാൽ;
എത്ര സ്വതന്ത്രചിന്താഗതിയുള്ള പെൺകുട്ടിയായിരുന്നാലും,
താൻ പ്രണയിക്കുന്നയാളുടെ ഇഷ്ടങ്ങൾക്ക്‌
മുൻ തൂക്കം നൽകാൻ
അവൾ ശ്രമിക്കും എന്നർത്ഥം.

പ്രണയത്തിനുവേണ്ടി എന്തും ചെയ്യാൻ
ഒരു മടിയുമില്ലാതെ അവൾ തയ്യാറാകും.

ഇഷ്ടങ്ങൾ വേണ്ടെന്ന് വയ്ക്കാൻ പോലും
അവൾക്ക്‌ സാധിക്കും.

ഒരു വഴക്കുണ്ടാകുമ്പോൾ
തെറ്റ്‌ തന്റെ ഭാഗത്തല്ലായെങ്കിൽപ്പോലും
അതവസാനിപ്പിക്കാൻ വേണ്ടി
അവൾ സ്വയം കുറ്റവാളിയാകാൻ തയ്യാറാകും.

ഏറ്റവും തീവ്രമായി പ്രണയിക്കുന്നത്‌, ഒട്ടുമിക്കപ്പോഴും പെൺകുട്ടികളായിരിക്കും.

അവർക്കത്‌
മുഴുവനായി പ്രകടിപ്പിക്കാൻ കഴിഞ്ഞില്ലെങ്കിൽപ്പോലും...

***** ***** ***** *****

ആയതിനാൽ;

പ്രണയത്തിനുവേണ്ടി / പ്രണയിക്കുന്നയാൾക്കുവേണ്ടി
എന്തുചെയ്തു/ചെയ്യുന്നു എന്ന് ഒരു പെൺകുട്ടിയോട്‌ ചോദിക്കേണ്ടതില്ല.

അവൾ പ്രണയിക്കുന്നു എന്നതുതന്നെയാണു അവൾ എന്തുചെയ്യുന്നു എന്നതിന്റെ
ഉത്തരം.

പ്രണയിക്കുമ്പോൾ അവൾ
ഒരേസമയം
ജീവിക്കുകയും മരിക്കുകയും ചെയ്യുന്നുണ്ട്‌.

അവളോട്‌ ചോദിക്കുന്നതിനു പകരം,
അവളെ നിരീക്ഷിച്ചുനോക്കൂ.

നിങ്ങൾക്കൊരു
ഒരു ചാവേറിനെക്കാണാൻ സാധിക്കും.

അതെ.!

പ്രണയിക്കുന്ന ഓരോ പെൺകുട്ടിയും
ഒരോ ചാവേറാണു...!!!

ഒന്നുകിൽ
പ്രണയിക്കുന്നവനുവേണ്ടിയോ,
അല്ലെങ്കിൽ
പ്രണയത്തെ എതിർക്കുന്നവർക്കുവേണ്ടിയോ,
അവൾക്ക്‌
പൊട്ടിച്ചിതറേണ്ടതുണ്ട്‌...

കേരള മാട്രിമോണിയിലൂടെ ഏറ്റവും പൊരുത്തമുള്ളയാളെ കണ്ടെത്തൂ - രജിസ്ട്രേഷൻ സൗജന്യം!