രണ്ട് മാസത്തിനുള്ളില്‍ പതിനായിരം യുവാക്കള്‍ക്ക് ജോലി നല്‍കും: വാഗ്ദാനവുമായി എം.എ യൂസഫലി

Published on: 9:33pm Fri 12 Jan 2018

A- A A+

പ്രവാസി ക്ഷേമത്തിന്റെ കാര്യത്തില്‍ പ്രതിപക്ഷം ഒന്നിക്കണമെന്നും അദേഹം വ്യക്തമാക്കി

തിരുവനന്തപുരം: രണ്ടു മാസത്തിനുള്ളില്‍ പതിനായിരം യുവാക്കള്‍ക്ക് ജോലി നല്‍കുമെന്ന വമ്പന്‍ വാഗ്ദാനവുമായി പ്രമുഖ വ്യവസായി എം.എ യൂസഫലി. ഐടി മേഖലയിലാണ് യുവാക്കള്‍ക്ക് തൊഴില്‍ വാഗ്ദാനം പ്രഖ്യാപിച്ചത്. ലോക കേരള സഭയിലാണ് പ്രമുഖ വ്യവസായി യൂസഫലി പ്രഖ്യാപനം നടത്തിയത്. ഇതിനായി ലുലു ശെസബര്‍ പാര്‍ക്ക് പ്രവര്‍ത്തനം ആരംഭിക്കുമെന്നും യൂസഫലി വ്യക്തമാക്കി. അതേസമയം, പ്രവാസി ക്ഷേമത്തിന്റെ കാര്യത്തില്‍ പ്രതിപക്ഷം ഒന്നിക്കണമെന്നും അദേഹം വ്യക്തമാക്കി.

മുഖ്യമന്ത്രി പിണറായി വിജയനാണ് ലോക കേരളസഭയുടെ പ്രഥമ സമ്മേളനത്തിന് നിയമസഭാ മന്ദിരത്തില്‍ ഉദ്ഘാടനം ചെയ്ത് തുടക്കമിട്ടത്. പ്രവാസികളെ സംസ്ഥാനത്തിന്റെ സമഗ്ര വികസനത്തിന്റെ മുഖ്യപങ്കാളികളും ചാലക ശക്തികളുമാക്കി മാറ്റുന്നതിനും അനുരൂപമായ സാഹചര്യം സൃഷ്ടിക്കാന്‍ ലോക കേരളസഭക്ക് സാധിക്കുമെന്നും അദ്ദേഹം ഉദ്ഘാടന സമ്മേളനത്തില്‍ പറഞ്ഞു. ലോകത്ത് ഏറ്റവും കൂടുതല്‍ പ്രവാസി നിക്ഷേപം വരുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യയെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയിരുന്നു.

പ്രവാസികളെ സംസ്ഥാനത്തിന്റെ സമഗ്ര വികസനത്തിന്റെ മുഖ്യപങ്കാളികളും ചാലക ശക്തികളുമാക്കി മാറ്റുന്നതിനും അനുരൂപമായ സാഹചര്യം സൃഷ്ടിക്കാന്‍ ലോക കേരളസഭക്ക് സാധിക്കുമെന്നും പറഞ്ഞു. സംസ്ഥാനത്തെ ജനപ്രതിനിധികളും പ്രവാസികളുമടക്കം 351 പ്രതിനിധികള്‍ പങ്കെടുക്കുന്നതാണ് ലോക കേരളസഭ.

കേരള മാട്രിമോണിയിലൂടെ ഏറ്റവും പൊരുത്തമുള്ളയാളെ കണ്ടെത്തൂ - രജിസ്ട്രേഷൻ സൗജന്യം!