മജീദ് മജീദിയുടെ 'ബിയോണ്ട് ദ ക്ലൗഡ്‌സ്' ഐഎഫ്എഫ്ഐയിലെ ഉദ്ഘാടന ചിത്രം

Published on: 6:18pm Mon 13 Nov 2017

A- A A+

26 ഫീച്ചര്‍ സിനിമകളാണ് ഇത്തവണ ഇന്ത്യന്‍ പനോരമയില്‍ പ്രദര്‍ശിപ്പിക്കുന്നത്

ഇറാനിയന്‍ സംവിധായകന്‍ മജീദ് മജീദി സംവിധാനം ചെയ്ത 'ബിയോണ്ട് ദ ക്ലൗഡ്‌സ്' ഈ വര്‍ഷത്തെ ഐഎഫ്എഫ്ഐയിലെ ഉദ്ഘാടന ചിത്രമായി പ്രദര്‍ശിപ്പിക്കും. സ്ഥിരം വേദിയായ ഗോവയിലെ പനാജിയില്‍ നവംബര്‍ 20 മുതല്‍ 28 വരെയാണ് ചലച്ചിത്ര മേള സംഘടിപ്പിക്കുന്നത്.

ഇറാന് പുറത്ത് മജീദി ചിത്രീകരിച്ച ആദ്യ സിനിമയാണ് ബിയോണ്ട് ദ ക്ലൗഡ്‌സ്.മലയാളി താരം മാളവിക മോഹന്‍ മുഖ്യകഥാപാത്രമായി ചിത്രത്തില്‍ എത്തുന്നുണ്ട്. ഏ.ആര്‍.റഹ്മാനാണ് ചിത്രത്തിന് സംഗീതം നിര്‍വ്വഹിച്ചിരിക്കുന്നത്.

26 ഫീച്ചര്‍ സിനിമകളാണ് ഇത്തവണ ഇന്ത്യന്‍ പനോരമയില്‍ പ്രദര്‍ശിപ്പിക്കുന്നത്. സനല്‍കുമാര്‍ ശശിധരന്റെ ചിത്രമായ എസ്.ദുര്‍ഗയക്ക് ചലച്ചിത്ര മേളയില്‍ ഇടംപിടിക്കാന്‍ സാധിച്ചിരുന്നില്ല.

കാസവ് (മറാത്തി), ക്ഷിതിജ്(മറാത്തി), കച്ച ലിംബു(മറാത്തി),പിഹു (ഹിന്ദി), ന്യൂട്ടണ്‍(ഹിന്ദി) എന്നീ ചിത്രങ്ങള്‍ ഇന്ത്യന്‍ പനോരമയില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്.

കേരള മാട്രിമോണിയിലൂടെ ഏറ്റവും പൊരുത്തമുള്ളയാളെ കണ്ടെത്തൂ - രജിസ്ട്രേഷൻ സൗജന്യം!