മമ്മൂട്ടി ചിത്രം സ്ട്രീറ്റ് ലൈറ്റ്‌സിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

Published on: 7:39pm Thu 12 Oct 2017

A- A A+

കസബ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിനു ശേഷം മമ്മൂട്ടി പോലീസ് വേഷത്തില്‍ എത്തുന്ന ചിത്രം കൂടിയാണ് സ്ട്രീറ്റ് ലൈറ്റ്‌സ്.

നവാഗത സംവിധായകന്‍ ശ്യാം ദത്ത് സൈനുദ്ദീന്‍ ഒരുക്കുന്ന മമ്മൂട്ടി ചിത്രം സ്ട്രീറ്റ് ലൈറ്റ്‌സിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ പുറത്തിറങ്ങി.ഒരു സസ്‌പെന്‍സ് ത്രില്ലറായി ഒരുക്കുന്ന ചിത്രം മലയാളത്തിനു പുറമേ തമിഴിലും മൊഴി മാറ്റി പ്രദര്‍ശിപ്പിക്കുന്നുണ്ട്.

കസബ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിനു ശേഷം മമ്മൂട്ടി പോലീസ് വേഷത്തില്‍ എത്തുന്ന ചിത്രം കൂടിയാണ് സ്ട്രീറ്റ് ലൈറ്റ്‌സ്. മമ്മൂട്ടിയുടെ തന്നെ നിര്‍മ്മാണ കമ്പനിയായ  പ്ലേ ഹൗസ് മോഷന്‍ പിക്‌ചേഴ്‌സാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. ധര്‍മ്മജന്‍ ബോള്‍ഗാട്ടി,മൊട്ട രാജേന്ദ്രന്‍,ലിജോ മോള്‍ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍.സ്ട്രീറ്റ് ലൈറ്റ്‌സ് അടുത്ത മാസമാണ് തീയ്യേറ്ററുകളിലെത്തുന്നത്.


 

കേരള മാട്രിമോണിയിലൂടെ ഏറ്റവും പൊരുത്തമുള്ളയാളെ കണ്ടെത്തൂ - രജിസ്ട്രേഷൻ സൗജന്യം!