ഗുണ്ടകളായി എത്തുന്നത് ഫഹദ്, ചിമ്പു, അരവിന്ദ് സാമി; പോലീസായി വിജയ് സേതുപതി -മണിരത്നം പടം ഞെട്ടിക്കും

Published on: 7:38pm Thu 11 Jan 2018

A- A A+

തൻെറ പുതിയ ചിത്രത്തിന്‍ വമ്പന്‍ താരനിരതന്നെ അണിനിരത്തി ആരാധക പ്രതീക്ഷ വാനോളമുയര്‍ത്തിയിരിക്കുകയാണ് മണിരത്നം

വ്യത്യസ്തമായ സിനിമകളൊരുക്കി ആരാധകരെ എക്കാലവും ഞെട്ടിക്കുന്ന സംവിധായനാണ് മണിരത്നം. പുറത്തിറങ്ങിയവയെല്ലാം സൂപ്പർ ഹിറ്റ് ആണെന്നത് മറ്റൊരു സത്യം. ഇപ്പോഴിതാ ആരാധകരെ വീണ്ടും ഞെട്ടിക്കാൻ ഒരുങ്ങുകയാണ് അദ്ദേഹം. 

ഗുണ്ടാ സഹോദരന്മാരായി എത്തുന്നത് ചിമ്പുവും അരവിന്ദ് സാമിയും ഫഹദും. മാതാപിതാക്കളായി പ്രകാശ് രാജും ജയസുധയും, പോലീസായി വിജയ് സേതുപതി. കേൾക്കുമ്പോൾ തന്നെ അറിയില്ലേ സിനിമ പൊളിക്കും.

തൻെറ പുതിയ ചിത്രത്തിന്‍ വമ്പന്‍ താരനിരതന്നെ അണിനിരത്തി ആരാധക പ്രതീക്ഷ വാനോളമുയര്‍ത്തിയിരിക്കുകയാണ് മണിരത്നം. ജ്യോതികയും ഐശ്വര്യ രാജേഷുമാണ് ചിത്രത്തിലെ നായികാ വേഷത്തില്‍ എത്തുന്നത്. എ.ആർ റഹ്മാനാണ് സംഗീതം.

ഛായാഗ്രഹണം സന്തോഷ് ശിവൻ, ചിത്രസംയോജനം ശ്രീകർ പ്രസാദ്. താരങ്ങളെല്ലാം തങ്ങളുടെ ഏഴ് മാസത്തെ ഡേറ്റാണ് സിനിമയ്ക്കായി നൽകിയിരിക്കുന്നത്. ഫെബ്രുവരിയിൽ സിനിമയുടെ ചിത്രീകരണം ആരംഭിക്കും.

കേരള മാട്രിമോണിയിലൂടെ ഏറ്റവും പൊരുത്തമുള്ളയാളെ കണ്ടെത്തൂ - രജിസ്ട്രേഷൻ സൗജന്യം!