ഇറാഖില്‍ വന്‍ ശവക്കുഴി; കണ്ടെടുത്തത് 400 മൃതദേഹങ്ങള്‍

Published on: 4:02pm Sun 12 Nov 2017

A- A A+

കണ്ടെടുത്ത മൃതദേഹങ്ങളിൽ അധികവും ധരിച്ചിരിക്കുന്നത് ഐ.എസ് ഭീകരര്‍ വധശിക്ഷ നല്‍കുമ്പോൾ കൊടുക്കുന്ന വസ്ത്രമാണ്

കിര്‍ക്കു: ഇറാഖില്‍ വന്‍ ശവക്കുഴി കണ്ടെത്തി. ഇസ്ലാമിക് സ്റ്റേറ്റിൻെറ പക്കല്‍ നിന്നും കഴിഞ്ഞമാസം പിടിച്ചെടുത്ത നഗരമായ കിര്‍ക്കു പ്രവിശ്യയിലെ ഹിവിജയ്ക്കു സമീപം എയര്‍ബേസിനടുത്തായാണ് ശവക്കുഴി കണ്ടെത്തിയത്. 400 ഓളം മൃതദേഹങ്ങള്‍ ഇവിടെ നിന്നും കണ്ടെടുത്തതായാണ് സൂചന. 

കണ്ടെടുത്ത മൃതദേഹങ്ങളിൽ അധികവും ധരിച്ചിരിക്കുന്നത് ഐ.എസ് ഭീകരര്‍ വധശിക്ഷ നല്‍കുമ്പോൾ കൊടുക്കുന്ന വസ്ത്രമാണ്. പ്രദേശം കൊലക്കളമായിരുന്നു എന്നതിൻെറ തെളിവുകളാണ് പുറത്തുവരുന്നതെന്ന് പ്രവിശ്യ ഗവര്‍ണര്‍ രഖന്‍ സെയ്ദ് പറഞ്ഞു. ഐ.എസ് നിയന്ത്രണത്തിലായിരുന്ന പ്രദേശത്തുനിന്നും ഡസന്‍ കണക്കിന് ശവക്കുഴികളാണ് പിന്നീട് സൈന്യം കണ്ടെത്തിയത്.

കേരള മാട്രിമോണിയിലൂടെ ഏറ്റവും പൊരുത്തമുള്ളയാളെ കണ്ടെത്തൂ - രജിസ്ട്രേഷൻ സൗജന്യം!