നിങ്ങളുടെ യാത്രകള്‍ 6 മണിക്കും 7 മണിക്കും ഇടയിലാണോ ? സൂക്ഷിക്കുക.

Published on: 5:01pm Wed 15 Nov 2017

A- A A+

കേരളപോലീസിന്റെ ഔദ്യോഗിക കണക്കുകള്‍ പ്രകാരം കഴിഞ്ഞ വര്‍ഷം കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട റോഡപകടങ്ങളില്‍ ഏറ്റവും അധികം നടന്നത് ഈ സമയത്താണ്.

കേരളത്തില്‍ ഏറ്റവുമധികം വാഹനാപകടങ്ങള്‍ നടക്കുന്ന സമയം വൈകുന്നേരം ആറ് മുതല്‍ ഏഴ് മണി വരെ എന്ന് കണക്കുകള്‍. കേരളപോലീസിന്റെ ഔദ്യോഗിക കണക്കുകള്‍ പ്രകാരം കഴിഞ്ഞ വര്‍ഷം കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട റോഡപകടങ്ങളില്‍ ഏറ്റവും അധികം നടന്നത് ഈ സമയത്താണ്.

2016 ല്‍  കേരളത്തില്‍ ഇത്തരത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതു 39420 റോഡ് അപകടങ്ങളാണ് ഇതില്‍ 3050 എണ്ണം നടന്നത് 6 മണിക്കും 7 മണിക്കും മധ്യേയാണ്.  341  പേര്‍ക്ക് ആ അപകടങ്ങളില്‍ ജീവന്‍ നഷ്ടമായപ്പോള്‍ 3301 പേര്‍ക്കാണ് പരിക്ക് സംഭവിച്ചത്. ഈ സമയ പരിധി കഴിഞ്ഞാല്‍ ഏറ്റവുമധികം റോഡ് അപകടങ്ങള്‍ നടക്കുന്നത് 4 മണിക്കും 5 മണിക്കും ഇടയിലാണ്. ഈ സമയങ്ങളിലെ അപകടങ്ങളില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട 3030 കേസുകളിലായി  237 ജീവനുകളാണ് പൊലിഞ്ഞത്. 

ഔദ്യോഗിക കണക്കുകള്‍ പ്രകാരം 2016 ജനുവരി ഒന്നിനും ഡിസംബര്‍ 31 നും ഇടയില്‍ കേരളത്തില്‍ വാഹനാപകടങ്ങളിലായി മരിച്ചത് 4287 പേരാണ് . സര്‍ക്കാര്‍ കണക്കുകള്‍ അനുസരിച്ച അപകടങ്ങള്‍ ഏറ്റവും കുറവ് നടക്കുന്നത് രാത്രി പതിനൊന്ന് മുതല്‍ പന്ത്രണ്ട് മണി വരെയാണ്. 
 

കേരള മാട്രിമോണിയിലൂടെ ഏറ്റവും പൊരുത്തമുള്ളയാളെ കണ്ടെത്തൂ - രജിസ്ട്രേഷൻ സൗജന്യം!