പ്രണയാഭ്യര്‍ത്ഥന നിരസിച്ച പെണ്‍കുട്ടിയെ തീവച്ചു കൊന്നു

Published on: 9:45pm Tue 14 Nov 2017

A- A A+

മുറിയില്‍ ഓടിക്കയറി കൈയില്‍ കരുതിയിരുന്ന പെട്രോള്‍ ശരീരത്തില്‍ ഒഴിച്ച്‌ തീ കൊളുത്തുകയായിരുന്നു

ചെന്നൈ:  പ്രണയാഭ്യര്‍ത്ഥന നിരസിച്ച പെണ്‍കുട്ടിയെ തീവച്ചു കൊന്നു. ചെന്നൈ ആടംബംക്കം സ്വദേശി എസ്. ഇന്ദുജയാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ആകാശ് എന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ആകാശിൻെറ സഹപാഠിയായിരുന്നു പെൺകുട്ടി. ഇന്ദുജയെ രക്ഷപ്പെടുത്താന്‍ ശ്രമിച്ച അമ്മയ്ക്കും സഹോദരിക്കും സാരമായി പൊള്ളലേറ്റു. 

പൊള്ളലെറ്റവരെ സമീപത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ശരീരത്തിൻെറ പകുതിയോളം ഭാഗത്ത് പൊള്ളലേറ്റിട്ടുണ്ട്. ഇന്ദുജയും യുവാവും എന്‍ജിനിയറിംഗ് കോളേജില്‍ സഹപാഠികളായിരുന്നു. പ്രണയാഭ്യര്‍ത്ഥനയുമായി യുവാവ് പിറകെ കൂടിയെങ്കിലും ഇന്ദുജ നിരസിച്ചു. പിന്മാറാന്‍ കൂട്ടാക്കാത്ത ഇയാള്‍ തിങ്കളാഴ്ച രാത്രി ഇന്ദുജയുടെ വീട്ടിലെത്തി. 

യുവതിയോട് സംസാരിക്കണമെന്ന് ഇയാള്‍ ആവശ്യപ്പെട്ടെങ്കിലും വീട്ടുകാര്‍ നിരസിച്ചു. തുടര്‍ന്ന് ഇന്ദുജയുടെ മുറിയില്‍ ഓടിക്കയറി കൈയില്‍ കരുതിയിരുന്ന പെട്രോള്‍ ശരീരത്തില്‍ ഒഴിച്ച്‌ തീ കൊളുത്തുകയായിരുന്നു.

കേരള മാട്രിമോണിയിലൂടെ ഏറ്റവും പൊരുത്തമുള്ളയാളെ കണ്ടെത്തൂ - രജിസ്ട്രേഷൻ സൗജന്യം!