പ്രധാനമന്ത്രി മോഡി മനിലയില്‍

Published on: 7:12am Mon 13 Nov 2017

A- A A+

വര്‍ദ്ധിക്കുന്ന ഭീകരവാദവും വ്യാപാര-വാണിജ്യ ബന്ധങ്ങളിലെ സഹകരണവും ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ സമ്മേളനത്തില്‍ ചര്‍ച്ചയാകും

മനില: ആസിയാന്‍- ഇന്ത്യ, പശ്ചിമേഷ്യന്‍ സമ്മേളനങ്ങളില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഫിലിപ്പീന്‍സ് തലസ്ഥാനമായ മനിലയിലെത്തി. സമ്മേളനം ഇന്ന് ആരംഭിക്കും.  വര്‍ദ്ധിക്കുന്ന ഭീകരവാദവും വ്യാപാര-വാണിജ്യ ബന്ധങ്ങളിലെ സഹകരണവും ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ സമ്മേളനത്തില്‍ ചര്‍ച്ചയാകും. 

ഇതിനൊപ്പം മേഖലയെ പ്രക്ഷുബ്ദമാക്കുന്ന ദക്ഷിണ ചൈനാക്കടല്‍ തര്‍ക്കവും ആസിയാനില്‍ ചര്‍ച്ചയാകുമെന്നാണു സൂചന. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും സമ്മേളനത്തില്‍ പങ്കെടുക്കും. 

ഇരു സമ്മേളനങ്ങളിലും പങ്കെടുക്കുന്ന മോഡി മൂന്നു ദിവസം ഫിലിപ്പീന്‍സിലുണ്ടാകുംദക്ഷിണ ചൈനാക്കടലിലെ ചൈനീസ് ഇടപെടലും  ഉത്തര കൊറിയയുടെ ആണവപരീക്ഷണങ്ങളും തുടങ്ങി പശ്ചിമേഷ്യ ഏഷ്യ നേരിടുന്ന സുരക്ഷാ വെല്ലുവിളികളും ചര്‍ച്ചയിലുണ്ടാകും. യു.എസ്. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി ഇന്നു പ്രധാനമന്ത്രി നരേന്ദ്ര മോഡി കൂടിക്കാഴ്ച നടത്തുമെന്നാണു സൂചന. 

ഫിലിപ്പൈന്‍ പ്രസിഡന്റ് റോഡ്രിഗോ ദുത്തേര്‍ത്തിയുമായും പ്രധാനമന്ത്രി മോഡിയും ചര്‍ച്ച നടത്തും. ഫിലിപ്പീന്‍സിലെ ഇന്ത്യന്‍ സമൂഹവുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും.

റഷ്യന്‍ പ്രധാനമന്ത്രി ദിമിത്രി മെദ്വദേവ്, ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ, ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജേ ഇന്‍ തുടങ്ങിയവരും പൂര്‍വേഷ്യന്‍ സമ്മേളനത്തില്‍ പങ്കെടുക്കും.

കേരള മാട്രിമോണിയിലൂടെ ഏറ്റവും പൊരുത്തമുള്ളയാളെ കണ്ടെത്തൂ - രജിസ്ട്രേഷൻ സൗജന്യം!