രാജി വിഷയത്തില്‍ അനാവശ്യ ചര്‍ച്ച വേണ്ട; എന്‍.സി.പി

Published on: 4:27pm Tue 14 Nov 2017

A- A A+

പാര്‍ട്ടിയിലുണ്ടായ തര്‍ക്കങ്ങള്‍ സാധാരണയായുള്ള അഭിപ്രായ വ്യത്യാസം മാത്രമാണ്

മന്ത്രി തോമസ് ചാണ്ടിയുടെ രാജിക്കാര്യത്തില്‍ കൂടുതല്‍ ചര്‍ച്ച വേണ്ടെന്ന് എന്‍.സി.പി സംസ്ഥാന പ്രസിഡന്റ് ടി. പി. പീതാംബരന്‍. അനാവശ്യ ചര്‍ച്ചകള്‍ നടത്തി പ്രശ്‌നം വഷളാക്കേണ്ടതില്ല. പാര്‍ട്ടിയിലുണ്ടായ തര്‍ക്കങ്ങള്‍ സാധാരണയായുള്ള അഭിപ്രായ വ്യത്യാസം മാത്രമാണ്. തോമസ് ചാണ്ടിയുടെ രാജി സംബന്ധിച്ച തീരുമാനം പാര്‍ലമെന്ററി ബോര്‍ഡാണ് എടുക്കേണ്ടത്. അന്തിമ തീരുമാനം എടുക്കാനുള്ള അധികാരം സംസ്ഥാന ഘടകത്തിനില്ലെന്നും ടി.പി. പീതാംബരന്‍ മാസ്റ്റര്‍ പ്രതികരിച്ചു.

കേരള മാട്രിമോണിയിലൂടെ ഏറ്റവും പൊരുത്തമുള്ളയാളെ കണ്ടെത്തൂ - രജിസ്ട്രേഷൻ സൗജന്യം!