കരിയറില്‍ തിളങ്ങി നില്‍ക്കുമ്പോള്‍ തന്നെ വിരമിക്കണമെന്നത് എന്റെ ആഗ്രഹമായിരുന്നു: നെഹ്റ

Published on: 6:24pm Thu 12 Oct 2017

A- A A+

വിരമിക്കല്‍ പ്രഖ്യാപിച്ചുകൊണ്ട് ന്യൂഡല്‍ഹിയില്‍ നടത്തിയ വാര്‍ത്തസമ്മേളനത്തിനിടെയായിരുന്നു നെഹ്‌റയുടെ പ്രസ്താവന

അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇനി ഒരങ്കത്തിന് താനില്ലെന്നും കരിയറില്‍ മികച്ച ഫോമില്‍ നില്‍ക്കുമ്പോള്‍ വിരമിക്കുന്നതാണ് ഉചിതമെന്നും ഇന്ത്യന്‍ പേസ് ബൗളര്‍ ആശിഷ് നെഹ്‌റ. വിരമിക്കല്‍ പ്രഖ്യാപിച്ചുകൊണ്ട് ന്യൂഡല്‍ഹിയില്‍ നടത്തിയ വാര്‍ത്തസമ്മേളനത്തിനിടെയായിരുന്നു നെഹ്‌റയുടെ പ്രസ്താവന.

'ഇതിനേക്കാള്‍ മികച്ച ഒരു അവസരം  ഇനി ലഭിക്കില്ല. സ്വന്തം നാട്ടുകാരുടെ മുന്നില്‍ കളി അവസാനിപ്പിക്കുക എന്നത് സന്തോഷമുള്ള കാര്യമാണ്. കരിയറില്‍ കത്തി നില്‍ക്കുമ്പോള്‍ തന്നെ വിരമിക്കണമെന്നത് എന്റെ ആഗ്രഹമായിരുന്നു. എന്തുകൊണ്ട് വിരമിക്കുന്നില്ല എന്ന് ആളുകള്‍ ചോദിക്കുമ്പോഴല്ല വിരമിക്കേണ്ടത്. മറിച്ച് നിങ്ങള്‍ വിരമിക്കുന്ന കാര്യം പറയുമ്പോള്‍ എന്തിന് വിരമിക്കുന്നു എന്ന് ആളുകള്‍ ചോദിക്കണം. അതാണ് കളി മതിയാക്കുവാനുള്ള കൃത്യമായ സമയവും' നെഹ്‌റ വ്യക്തമാക്കി.

ഓസ്ട്രേലിയയ്‌ക്കെതിരായ പരമ്പരയ്ക്ക് എന്നെ തെരഞ്ഞെടുത്തപ്പോള്‍ ഞാന്‍ കോഹ്ലിയോടും രവി ശാസ്ത്രിയോടും പറഞ്ഞിരുന്നു എനിക്ക് വിരമിക്കാനുള്ള സമയമായെന്ന്. ഭുവനേശ്വര്‍ കുമാറും ജസ്പ്രീത് ബുമ്രയും നന്നായി കളിക്കുന്നുണ്ട്. അതുകൊണ്ട് ഇനി എന്റെ ആവശ്യമില്ല നെഹ്‌റ പറഞ്ഞു.


 

കേരള മാട്രിമോണിയിലൂടെ ഏറ്റവും പൊരുത്തമുള്ളയാളെ കണ്ടെത്തൂ - രജിസ്ട്രേഷൻ സൗജന്യം!