അണ്വായുധ സ്വയം പര്യാപ്തത നേടിയെന്ന് ഉത്തരകൊറിയ-നാശത്തിലേക്കെന്ന് യു.എസ്

Published on: 12:26pm Fri 01 Dec 2017

A- A A+

ഉത്തരകൊറിയന്‍ പരീക്ഷണത്തിന്റെ പശ്ചാത്തലത്തില്‍ ചേര്‍ന്ന അടിയന്തര യു.എന്‍ രക്ഷാസമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു ഹേലി

സോള്‍ : മിസൈല്‍  പരീക്ഷണം നടത്തിയെന്ന ഉത്തര കൊറിയയുടെ അവകാശവാദങ്ങള്‍ ശരിവയ്ക്കൂന്ന ദ്യശ്യങ്ങള്‍ പുറത്ത്. ലോകത്തെവിടെയും എത്താവുന്നതും ഇതുവരെ പരീക്ഷിച്ചതില്‍ ഏറ്റവും കരുത്തേറിയതെന്നുമായിരുന്നു മിസൈല്‍ പരീക്ഷണത്തിനു ശേഷമുള്ള ഉത്തരകൊറിയുടെ അവകാശവാദത്തോടെ ഹ്വാസോങ്15 എന്ന മിസൈല്‍ പരീക്ഷിച്ചത്. വലുപ്പവും ഭാരവും കൂടുതലാണ്. ഇതിനു മുന്‍പു പരീക്ഷിച്ച റോക്കറ്റുകളെക്കാള്‍ കൂടുതല്‍ ദൂരവും ഉയരവും  സഞ്ചരിച്ചിരുന്നു. അണ്വായുധ സ്വയം പര്യാപ്തത നേടിയതായാണ് ഉത്തരകൊറിയന്‍ ഏകാധിപതി കിം  ജോങ്ങ് ഉന്‍ പരീക്ഷണശേഷം പ്രഖ്യാപിച്ചത്. ഇതിനിടെ, ഉത്തരകൊറിയയ്‌ക്കെതിരെ കടുത്ത ഭാഷയില്‍ പ്രതികരിച്ച് യുഎസ് രംഗത്തുവന്നിണ്ടുണ്ട്.

 

മിസൈല്‍ പരീക്ഷണങ്ങളും ആണവയുദ്ധസന്നാഹവും ലോകത്തെ യുദ്ധത്തിലേക്കു തള്ളിവിട്ടാല്‍ ഉത്തരകൊറിയ പരിപൂര്‍ണമായും നശിപ്പിക്കപ്പെടുമെന്നാണ് യു,എന്നിലെ അമേരിക്കന്‍ അംബാസഡര്‍ നിക്കി ഹേലി പ്രതികരിച്ചത്. ഉത്തരകൊറിയന്‍ പരീക്ഷണത്തിന്റെ പശ്ചാത്തലത്തില്‍ ചേര്‍ന്ന അടിയന്തര യു.എന്‍ രക്ഷാസമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു ഹേലി. എതിര്‍പ്പുകള്‍ക്കിടയിലും  ഉത്തരകൊറിയ ആണവപരീക്ഷണങ്ങള്‍ തുടരുന്ന സാഹചര്യത്തില്‍ ഇവര്‍ക്കെതിരെ എല്ലാ രാജ്യങ്ങളും    അതിശക്തമായ സാമ്പത്തികനയതന്ത്ര ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും യു.എസ്. അഭിപ്രായപ്പെട്ടിട്ടുണ്ട്. 


 

കേരള മാട്രിമോണിയിലൂടെ ഏറ്റവും പൊരുത്തമുള്ളയാളെ കണ്ടെത്തൂ - രജിസ്ട്രേഷൻ സൗജന്യം!