ന്യൂഡും എസ് ദുര്‍ഗയും ചലച്ചിത്രമേളക്കില്ല 

Published on: 3:40pm Sun 12 Nov 2017

A- A A+

രണ്ട് ചിത്രങ്ങളും ചലച്ചിത്രമേളയിലെ ഇന്ത്യന്‍ പനോരമ  വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കാനിരുന്നതായിരുന്നു.

ഗോവയില്‍ നടക്കാനിരിക്കുന്ന നാല്‍പത്തിയെട്ടാമത് രാജ്യാന്തര ചലച്ചിത്രോത്സവത്തില്‍ നിന്ന് രണ്ട് ചിത്രങ്ങള്‍ ഒഴിവാക്കി. രവി ജാദവിന്റെ ന്യൂഡും സനല്‍ ശശിധരന്റെ എസ്. ദുര്‍ഗയെയുമാണ് കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രാലയം ഇടപെട്ട് ഒഴിവാക്കിയത്. 

രണ്ട് ചിത്രങ്ങളും ചലച്ചിത്രമേളയിലെ ഇന്ത്യന്‍ പനോരമ  വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കാനിരുന്നതായിരുന്നു. ഇവയടക്കം 26 ചിത്രങ്ങളാണ് പതിമൂന്നംഗ ജൂറി തിരഞ്ഞെടുത്തത്.

തങ്ങള്‍ നല്‍കിയ ലിസ്റ്റ് പ്രകാരമല്ല സിനിമയുടെ പുതിയ പട്ടികയെന്നും എസ് ദുര്‍ഗയും  ന്യൂഡും മികച്ച ചിത്രങ്ങളാണെന്നും അവ പ്രേക്ഷകര്‍ക്ക് നന്നായി ആസ്വദിക്കാന്‍ കഴിയുന്നവയായിരുന്നുവെന്നും ജൂറി അംഗമായ രുചി നരേന്‍ അഭിപ്രായപ്പെട്ടു.

മുംബൈയില്‍  നഗ്ന മോഡലായി ഉപജീവനം നടത്തുന്ന സ്ത്രീയുടെ  കഥ പറയുന്ന  മറാഠി ചിത്രം ന്യൂഡ് ഈ വിഭാഗത്തിലെ ഉദ്ഘാടന ചിത്രമായി പ്രദര്‍ശിപ്പിക്കുവാന്‍ തീരുമാനിച്ചിരുന്നതാണ്. ന്യൂഡിന് പകരം വിനോദ് കാപ്രിയുടെ പിഹുവാകും ഇനി ഉദ്ഘാടന ചിത്രം.

കേരള മാട്രിമോണിയിലൂടെ ഏറ്റവും പൊരുത്തമുള്ളയാളെ കണ്ടെത്തൂ - രജിസ്ട്രേഷൻ സൗജന്യം!