20,000 രൂപ വായ്പയെടുത്തു ചായക്കട തുടങ്ങിയ പനീർസെൽവത്തിൻെറ ഇപ്പോഴത്തെ ആസ്തി 2200 കോടി

Published on: 3:49pm Thu 07 Dec 2017

A- A A+

ആണ്‍ മക്കളായ ജയപ്രദീപ്, രവീന്ദ്രനാഥ് കുമാര്‍ എന്നിവര്‍ക്ക് 2000 കോടിയോളമാണ് ആസ്തി

ചെന്നൈ:  ഒരുപക്ഷേ ഇത് കേൾക്കുമ്പോൾ ഒരു സിനിമാക്കഥയാണെന്ന് തോന്നിയേക്കാം. ചായക്കടക്കാരനിൽ നിന്നും കോടികളുടെ ആസ്തിയുണ്ടാക്കിയ ഒരാളുടെ കഥ. കഥാനായകൻ മറ്റാരുമല്ല തമിഴ്നാട് ഉപമുഖ്യമന്ത്രി പനീർസെൽവം. 20,000 രൂപ വായ്പയെടുത്തു തേനിയിലെ പെരിയകുളം ജംങ്ഷനില്‍ ചായക്കട തുടങ്ങിയ ഒപിഎസിന്‍റെ ഇന്നത്തെ ആസ്തി 2200 കോടിയാണ്. ചായക്കടക്കാരന്‍, റിയല്‍ എസ്റ്റേറ്റ് ഇടനിലക്കാരൻ‍, മുനിസിപ്പല്‍ ചെയര്‍മാന്‍, എംഎല്‍എ എന്നിങ്ങനെയായിരുന്നു ഒ.പനീര്‍സെല്‍വം എന്ന ഒപിഎസിന്റെ വളര്‍ച്ച.

അധികാരത്തിന്റെ പിന്തുണയോടെ സമ്പാദിച്ചതാണ് ഇതിലേറെയും. തേനി ജില്ലയുടെ വിവിധ ഭാഗങ്ങളിലും മറ്റും ഒട്ടേറെ ഭൂമിയാണ് പനീർസെൽവം വാങ്ങിക്കൂട്ടിയത്. എന്നാൽ ഇക്കാര്യം തിരഞ്ഞെടുപ്പ് കമ്മിഷന് നല്‍കിയ സത്യവാങ്മൂലത്തില്‍ മറച്ചുവെച്ചതായും, വിവാദ വ്യവസായി ശേഖര്‍ റെഡ്ഡിയില്‍നിന്നു കോടികള്‍ കൈപ്പറ്റിയെന്നും രേഖകളുണ്ടെന്നും ഉൾപ്പടെയുള്ള പനീർസെൽവത്തിന്റെ വിശദമായ സ്വത്തുവിവര റിപ്പോര്‍ട്ട് ദ് വീക്ക് വാരിക പുറത്തുവിട്ടു.

ആണ്‍ മക്കളായ ജയപ്രദീപ്, രവീന്ദ്രനാഥ് കുമാര്‍ എന്നിവര്‍ക്ക് 2000 കോടിയോളമാണ് ആസ്തി. 11 വന്‍കിട കമ്പനികളില്‍ നിക്ഷേപവുമുണ്ട്. വിവാദ മണല്‍ ഖനന വ്യവസായി ശേഖര്‍ റെഡ്ഡിയുമായി പണമിടപാട് നടത്തിയവരുടെ വിവരങ്ങള്‍ അടങ്ങിയ ഡയറി ആദായനികുതി വകുപ്പ് പിടിച്ചെടുത്തിരുന്നു. വിവിധ ആളുകള്‍ മുഖേന കോടികളാണ് ഒപിഎസ് കൈപ്പറ്റിയത് എന്നാണ് ഡയറിലുള്ളത്.

കേരള മാട്രിമോണിയിലൂടെ ഏറ്റവും പൊരുത്തമുള്ളയാളെ കണ്ടെത്തൂ - രജിസ്ട്രേഷൻ സൗജന്യം!