ഒബാമയുടെ പിറന്നാളിന് പൊതു അവധി

Published on: 8:55am Mon 07 Aug 2017

ഫയല്‍ ചിത്രം

A- A A+

അമേരിക്കന്‍ ജനതയുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും രാജ്യത്തെ വിവിധ വിഭാഗങ്ങള്‍ തമ്മിലുള്ള ബന്ധം ഊഷ്മളമാക്കുന്നതിനും അക്ഷീണം പ്രയത്നിച്ചയാളാണ് ഒബാമയെന്നും അദ്ദേഹത്തോടുള്ള ആദരസൂചകമായാണ് പുതിയ തീരുമാനം

വാഷിംഗ്ടണ്‍: മുന്‍ യു.എസ് പ്രസിഡന്റ് ബരാക് ഒബാമയുടെ പിറന്നാളിന് അദ്ദേഹത്തിന്റെ സംസ്ഥാനമായ ഇല്ലിനോയിയില്‍ പൊതു അവധി പ്രഖ്യാപിച്ചു. ഇല്ലിനോയ് ഗവര്‍ണര്‍ ബ്രൂസ് റണ്ണറാണ് ഇതു സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. ഓഗസ്റ്റ് നാലാണ് ഒബാമയുടെ പിറന്നാള്‍. 2018 ഓഗസ്റ്റ് നാലുമുതല്‍ ഇത് പ്രാബല്യത്തില്‍ വരുമെന്നാണ് ഗവര്‍ണറുടെ ഉത്തരവ്.

അമേരിക്കന്‍ ജനതയുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും രാജ്യത്തെ വിവിധ വിഭാഗങ്ങള്‍ തമ്മിലുള്ള ബന്ധം ഊഷ്മളമാക്കുന്നതിനും അക്ഷീണം പ്രയത്നിച്ചയാളാണ് ഒബാമയെന്നും അദ്ദേഹത്തോടുള്ള ആദരസൂചകമായാണ് പുതിയ തീരുമാനമെന്നും ഗവര്‍ണറുടെ ഓഫീസ് വ്യക്തമാക്കി.

കേരള മാട്രിമോണിയിലൂടെ ഏറ്റവും പൊരുത്തമുള്ളയാളെ കണ്ടെത്തൂ - രജിസ്ട്രേഷൻ സൗജന്യം!