കേരളത്തില്‍ മൂന്നിലൊരു സ്ത്രീ പീഡിപ്പിക്കപ്പെട്ടിട്ടുണ്ട് : ഞെട്ടിക്കുന്ന സര്‍വ്വേഫലം

Published on: 4:36pm Tue 17 Oct 2017

ഫയൽചിത്രം

A- A A+

നൂറ് സ്ത്രീകളില്‍ നടത്തിയ അഭിപ്രായ സര്‍വ്വേയില്‍ നാല്‍പ്പത് പേരും തങ്ങള്‍ 5 മുതല്‍ 20 വരെയുള്ള പ്രായങ്ങളില്‍ പലതരത്തിലുള്ള ലൈംഗിക ചൂഷണങ്ങള്‍ക്ക് വിധേയരായിട്ടുള്ളതായി സമ്മതിച്ചിട്ടുണ്ട്

കേരളത്തില്‍ മൂന്നിലൊരു സ്ത്രീ ബാല്യത്തില്‍ തന്നെ ലൈംഗിക ചൂഷണത്തിനിരയാകുന്നതായി സര്‍വ്വെ. മംഗളം വെബ്‌ഡെസ്‌ക് നടത്തിയ എക്‌സ്‌ക്ലൂസിവ് സര്‍വ്വെയിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ ലഭിച്ചത്. ലൈംഗിക പീഡനവുമായി ബന്ധപ്പെട്ട സാമൂഹിക പ്രശ്‌നങ്ങള്‍ എത്രത്തോളം ഗുരുതരമാണെന്ന് സമൂഹത്തെ ബോധവത്കരിക്കുന്ന മീ റ്റു ക്യാംപെയ്ന്‍ വ്യാപക പ്രചാരം നേടുന്നതിന്റെ പശ്ചാത്തലത്തില്‍ മംഗളം വെബ് ഡെസ്‌ക് നടത്തിയ എക്‌സ്‌ക്ലൂസിവ് സര്‍വെയുടെ വിവരങ്ങള്‍ പുറത്തു വിടുന്നു. 

ഞങ്ങള്‍ നടത്തിയ സര്‍വേ പ്രകാരം കേരളത്തില്‍ മൂന്നിലൊരു സ്ത്രീ ബാലപീഡനത്തിനിരയായിട്ടുണ്ട്. നൂറ് സ്ത്രീകളില്‍ നടത്തിയ അഭിപ്രായ സര്‍വ്വേയില്‍ നാല്‍പ്പത് പേരും തങ്ങള്‍ 5 മുതല്‍ 20 വരെയുള്ള പ്രായങ്ങളില്‍ പലതരത്തിലുള്ള ലൈംഗിക ചൂഷണങ്ങള്‍ക്ക് വിധേയരായിട്ടുള്ളതായി സമ്മതിച്ചിട്ടുണ്ട്. കുട്ടിയില്‍ നിന്ന് ഒരു സ്ത്രീയിലേക്കുള്ള വളര്‍ച്ചാഘട്ടം ആരംഭിക്കുന്ന പത്ത് മുതല്‍ 15 വരെയുള്ള പ്രായത്തിലാണ് പകുതിയില്‍ കുടുതല്‍ പേരും അതിക്രമങ്ങള്‍ നേരിട്ടിരിക്കുന്നത്. പിതാവോ സഹോദരനോ അടക്കമുള്ള അടുത്ത ബന്ധുക്കളോ അല്ലെങ്കില്‍ അടുത്തറിയാവുന്ന ആളുകളില്‍ നിന്നോ ആണ് ഭൂരിഭാഗം പേര്‍ക്കും ദുരനുഭവം നേരിടേണ്ടി വന്നതെന്നതാണ് സങ്കടകരമായ സത്യം. ശിക്ഷ പകര്‍ന്നു നല്‍കുന്ന അധ്യാപകരില്‍ നിന്ന് വരെ പീഡനം ഏറ്റതായും ചിലര്‍ തുറന്ന് സമ്മതിക്കുന്നുണ്ട്. അപരിചിതരില്‍ നിന്ന് ചൂഷണം നേരിടേണ്ടി വന്നവരും കുറവല്ല. 

തങ്ങള്‍ക്ക് നേരിടേണ്ടി വന്ന ലൈംഗിക അതിക്രമങ്ങള്‍ തുറന്നു സമ്മതിച്ച് സ്ത്രീകള്‍ മീ റ്റു ക്യാംപെയിനില്‍ ഭാഗമാകുന്നുണ്ടെങ്കിലും ഞങ്ങളുടെ സര്‍വ്വേയില്‍ പങ്കെടുത്ത പലരും പേരുവിവരങ്ങള്‍ വെളിപ്പെടുത്തരുത് എന്ന ഉറപ്പുവാങ്ങിയ ശേഷമായിരുന്നു തങ്ങളുടെ അനുഭവങ്ങള്‍ പങ്കു വയ്ക്കാന്‍ തയ്യാറായത്. സര്‍വ്വേയില്‍ കണ്ടെത്തിയ മറ്റൊരു പ്രധാന കാര്യം ചെറുപ്പത്തില്‍ ഇത്തരത്തില്‍ ദുരനുഭവങ്ങള്‍ നേരിടാത്തവരില്‍ മിക്കവര്‍ക്കും ഏതെങ്കിലും തരത്തിലുള്ള ലൈംഗിക അവബോധം ലഭിച്ചിട്ടുള്ളവരാണ് എന്നതാണ്. 

സർവ്വേ ഫലങ്ങള്‍ ചുവടെ :

കേരള മാട്രിമോണിയിലൂടെ ഏറ്റവും പൊരുത്തമുള്ളയാളെ കണ്ടെത്തൂ - രജിസ്ട്രേഷൻ സൗജന്യം!