ഐ.എസ് വിരുദ്ധ പോരാട്ടത്തിന് പാകിസ്താന്‍ സൈന്യം സൗദിയിലേക്ക്

Published on: 9:27pm Fri 16 Feb 2018

A- A A+

ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി സുരക്ഷാസഹകരണ ത്തിന്റെ ഭാഗമായാണ് പുതിയ നയമെന്ന് പാകിസ്താന്‍ അറിയിച്ചു

ഇസ്ലാമാബാദ്: സൗദി അറേബ്യയില്‍ സൈന്യത്തെ വിന്യസിക്കാന്‍ പാകിസ്താന്റെ തീരുമാനം. യെമനില്‍ വര്‍ഷങ്ങളായി തുടരുന്ന ഐഎസ് വിരുദ്ധ പോരാട്ടങ്ങളില്‍ ഭാഗമാകാനാണ് സൗദിക്കൊപ്പം സൈനികഉഭയകക്ഷിബന്ധത്തിലേര്‍പ്പെടാന്‍ പാകിസ്താന്‍ തീരുമാനിച്ചത്. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി സുരക്ഷാസഹകരണ ത്തിന്റെ ഭാഗമായാണ് പുതിയ നയമെന്ന് പാകിസ്താന്‍ അറിയിച്ചു. 

മറ്റ് രാജ്യങ്ങളുടെ പ്രാദേശിക തര്‍ക്കങ്ങളില്‍ കക്ഷിചേരാനില്ലെന്ന മുന്‍ നിലപാട് തിരുത്തിക്കൊണ്ടാണ് പാകിസ്താന്റെ ചുവട് വയ്പ്. 2015 മുതല്‍ സൗദി പാകിസ്താനോട് സേനയെ ആവശ്യപ്പെടുന്നുണ്ടായിരുന്നു. പാക് സൈനിക മേധാവി ഖമര്‍ ജാവേദ് ബജ്വയും സൗദി അംബാസിഡര്‍ നവാഫ് സയിദ് അല്‍ മാലികിയും തമ്മില്‍ റാവല്‍പിണ്ടിയില്‍ നടന്ന ചര്‍ച്ചയിലാണ് നിര്‍ണായക തീരുമാനമുണ്ടായത്. 

കേരള മാട്രിമോണിയിലൂടെ ഏറ്റവും പൊരുത്തമുള്ളയാളെ കണ്ടെത്തൂ - രജിസ്ട്രേഷൻ സൗജന്യം!