എട്ടു വയസ്സുകാരിയെ ക്രൂരമായി മാനഭംഗപ്പെടുത്തി; പാക്ക് മാധ്യമപ്രവർത്തകയുടെ വേറിട്ട പ്രതിഷേധം

Published on: 9:25pm Thu 11 Jan 2018

A- A A+

ടെലിവിഷൻ ചാനലിലെ വാർത്താ അവതാരക കിരൺ നാസ് തന്റെ മകളെ ഒപ്പം കൂട്ടി വാർത്ത അവതരിപ്പിച്ചാണ് തൻെറ പ്രതിഷേധമറിയിച്ചത്

ഇസ്‍ലാമാബാദ്:  പാക്കിസ്ഥാനിൽ എട്ടു വയസ്സുകാരി ക്രൂര മാനഭംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധിച്ച് പാക്ക് മാധ്യമപ്രവർത്തകയുടെ വേറിട്ട പ്രതിഷേധം. പാക്കിസ്ഥാനിലെ സാമാ ടെലിവിഷൻ ചാനലിലെ വാർത്താ അവതാരക കിരൺ നാസ് തന്റെ മകളെ ഒപ്പം കൂട്ടി വാർത്ത അവതരിപ്പിച്ചാണ് തൻെറ പ്രതിഷേധമറിയിച്ചത്.

''താൻ കിരൺ നാസ് അല്ല, ഒരമ്മ മാത്രമാണ്. അമ്മ ആയതിനാലാണ് എന്റെ മകൾക്കൊപ്പം ഇവിടെ ഞാനിരിക്കുന്നത്. ചെറിയ ശവപ്പെട്ടികൾ ഭാരമേറിയവയാണെന്ന് അവർ പറയുന്നതു ശരിയാണ്. അവളുടെ ആ ചെറിയ ശവപ്പെട്ടി പാക്കിസ്ഥാനെ ഒന്നടങ്കം പീഡിപ്പിക്കുകയാണ്'' -നാസ് പറഞ്ഞു

ഈമാസം നാലിനാണ് ട്യൂഷൻ സെന്ററിൽനിന്ന് വീട്ടിലേക്കുള്ള യാത്രയ്ക്കിടെ എട്ടുവയസ്സുള്ള പെൺകുട്ടിയെ കാണാതായിരുന്നു. മാതാപിതാക്കൾ തീർത്ഥാടനത്തിനായി സൗദി അറേബ്യയ്ക്കു പോയപ്പോഴായിരുന്നു സംഭവം. മാതാപിതാക്കൾ മകൾക്കു വേണ്ടി പ്രാർഥിക്കുകയും കളിപ്പാട്ടങ്ങൾ വാങ്ങുകയും ചെയ്യുമ്പോൾ നാട്ടിലൊരു ഭീകരൻ അവളെ പീഡിപ്പിച്ചു കൊലപ്പെടുത്തി മാലിന്യങ്ങൾക്കിടയിൽ ഉപേക്ഷിക്കുകയായിരുന്നുവെന്ന് നാസ് പറയുന്നു.

കേരള മാട്രിമോണിയിലൂടെ ഏറ്റവും പൊരുത്തമുള്ളയാളെ കണ്ടെത്തൂ - രജിസ്ട്രേഷൻ സൗജന്യം!