പാകിസ്താന്‍ സഭയില്‍ ട്രാന്‍സ് ജെന്റര്‍ പേഴ്‌സണല്‍ ബില്ല് അവതരിപ്പിച്ചു 

Published on: 5:00pm Sat 12 Aug 2017

A- A A+

ട്രാന്‍സ്ജെന്ററുകള്‍ക്ക് യാതൊരുവിധ പരിഗണനയും നല്‍കാതിരുന്ന പാകിസ്താന്‍ ഈ സുപ്രധാന ബില്ലിലൂടെ പുരോഗമന പാതയിലേയ്ക്ക് നീങ്ങുകയാണ്

ഇസ്ലാമാബാദ്: ട്രാന്‍സ് ജന്റര്‍ ബില്ല് അവതരിപ്പിച്ച് ചരിത്രത്തിന്റെ ഭാഗമാവുകയാണ് പാകിസ്താന്‍.  ചരിത്രത്തിലാദ്യമായി ട്രാന്‍സ്ജെന്റര്‍ ബില്‍ അവതരിപ്പിച്ചുകൊണ്ടാണ് രാജ്യത്തിന്റെ ഈ മാറ്റം. യാഥാസ്ഥിതിക മുസ്ലീം രാഷ്ട്രമായ പാകിസ്താന്‍ ചരിത്രത്തില്‍ ഇടം പിടിക്കുന്നു. 

ട്രാന്‍സ്ജെന്റര്‍ വിഭാഗത്തില്‍പ്പെട്ടവരുടെ അവകാശ സംരക്ഷണത്തിനും തുല്യ  അവകാശത്തിനും പ്രാധാന്യം നല്‍കുന്ന ട്രാന്‍സ്ജെന്റര്‍ പേഴസണല്‍ ബില്‍ നീമ കീശ്വറാണ് സഭയില്‍ അവതരിപ്പിച്ചത്. ട്രാന്‍സ്ജെന്ററുകള്‍ക്ക് യാതൊരുവിധ പരിഗണനയും നല്‍കാതിരുന്ന പാകിസ്താന്‍ ഈ സുപ്രധാന ബില്ലിലൂടെ പുരോഗമന പാതയിലേയ്ക്ക് നീങ്ങുകയാണെന്ന് ഡോണ്‍ ദിനപത്രമടക്കം റിപ്പോര്‍ട്ട് ചെയ്തു.

ട്രാന്‍സ്ജെന്ററുകളുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടേണ്ടതിന്റയും, സമൂഹത്തില്‍നിന്നും കുടുംബത്തില്‍നിന്നും അവര്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെ പറ്റിയും ബില്ലില്‍ ചൂണ്ടികാണിക്കുന്നു. രാജ്യത്തെ എല്ലാ പൗരന്‍മാര്‍ക്കും നല്‍കുന്ന പരിഗണന ട്രാന്‍സ്ജെന്ററുകള്‍ക്ക് നല്‍കണമെന്നും, ഭരണഘടനയുടെ 9ാം അനുച്ഛേദത്തില്‍ പറഞ്ഞിരിക്കുന്ന ജീവിയ്ക്കാനുള്ള അവകാശവും, 25ാം അനുച്ഛേദത്തില്‍ പറഞ്ഞിരിക്കുന്ന സമത്വത്തിനുളള അവകാശവും  സംരക്ഷിക്കപ്പെടണമെന്നും ബില്ലില്‍ പറയുന്നു.

കേരള മാട്രിമോണിയിലൂടെ ഏറ്റവും പൊരുത്തമുള്ളയാളെ കണ്ടെത്തൂ - രജിസ്ട്രേഷൻ സൗജന്യം!