മോദി ജനങ്ങളോട് ചെയ്ത മര്യാദകേട്: പി.സി ജോര്‍ജ് 

Published on: 5:02pm Tue 07 Nov 2017

A- A A+

കള്ളനോട്ടും കള്ളപ്പണവും ഇന്ത്യയില്‍ നിന്ന് തുടച്ചുനീക്കുമെന്നായിരുന്ന സര്‍ക്കാര്‍ പറഞ്ഞത്. എന്നാല്‍ ഇപ്പോള്‍ 2000 ത്തിന്റെയും 500 ന്റെയും കള്ളനോട്ടുകള്‍ രാജ്യത്തു വ്യാപകമാണ്.

മോദി ഇന്ത്യ മഹാരാജ്യത്തെ സാധാരണക്കാരോട് ചെയ്ത ഏറ്റവും വലിയ മര്യാദകേടാണ് നോട്ട് അസാധുവാക്കലെന്ന് പി.സി ജോര്‍ജ് എം.എല്‍.എ. 50 ദിവസംകൊണ്ടു ശരിയാക്കുമെന്നു പറഞ്ഞ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഒരു വര്‍ഷമായിട്ടും പരിഹരിക്കാന്‍ കഴിയാത്തത് തന്നെ  പ്രധാനമന്ത്രി രാജ്യത്തോട് ചെയ്ത ഏറ്റവും വലിയ വാഗ്ദാനലംഘനമാണ്.കള്ളനോട്ടും കള്ളപ്പണവും ഇന്ത്യയില്‍ നിന്ന് തുടച്ചുനീക്കുമെന്നായിരുന്ന സര്‍ക്കാര്‍ പറഞ്ഞത്. എന്നാല്‍ ഇപ്പോള്‍ 2000 ത്തിന്റെയും 500 ന്റെയും കള്ളനോട്ടുകള്‍ രാജ്യത്തു വ്യാപകമാണ്.  സാധാരണക്കാരന്റെ കൈയില്‍ പണമില്ലെന്നും സമ്പന്നരുടെ പണം അവരുടെ കൈയ്യില്‍ തന്നെയുണ്ടെന്നും പൂഞ്ഞാര്‍ എം എല്‍ എ കൂട്ടിച്ചേര്‍ത്തു.

ദുരിതങ്ങള്‍ മാത്രം വിതറിയ നയം കൃത്യമായ യാതൊരു മുന്നൊരുക്കങ്ങളും കൂടാതെയാണ് നടപ്പിലാക്കിയതെന്നും മംഗളം വെബ് ടിവിയോട് സംസാരിക്കവെയാണ് പി.സി അറിയിച്ചത്. നോട്ട് നിരോധനത്തോടെ ഡിജിറ്റല്‍ ഇടപാടുകള്‍ രാജ്യത്തു വര്‍ദ്ധിച്ചുവെങ്കിലും അവ സര്‍ക്കാര്‍ ഖജനാവിലേക്ക് പണം എത്തിക്കാനുള്ള വഴിയായിരുന്നുവെന്നും പി.സിപ്രതികരിച്ചു.