കേരളാ പോലീസിന്റെ അതിക്രമം കുറഞ്ഞുവെന്ന് മുഖ്യമന്ത്രി

Published on: 5:14pm Wed 28 Mar 2018

A- A A+

പോലീസിനു നേരെ ഉയര്‍ന്ന ആക്ഷേപങ്ങളെ കുറിച്ച്‌ ഡല്‍ഹിയില്‍ മാധ്യമങ്ങളോട് സംസാരിക്കവേയാണ് മുഖ്യമന്ത്രി ഇത്തരമൊരു പ്രതികരണം നടത്തിയത്

ന്യൂഡല്‍ഹി: സംസ്ഥാനത്ത് പോലീസിന്റെ ഭാഗത്ത് നിന്നുള്ള അതിക്രമ സംഭവങ്ങള്‍ കുറയുകയാണ് ചെയ്തതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കേരളാ പോലീസിന്റെ ഭാഗത്ത് നിന്നുള്ള സൗഹാര്‍ദ്ദപരമായ സമീപനം കൂടി വരികയാണെന്നും അദ്ദേഹം പറഞ്ഞു. പോലീസിനു നേരെ ഉയര്‍ന്ന ആക്ഷേപങ്ങളെ കുറിച്ച്‌ ഡല്‍ഹിയില്‍ മാധ്യമങ്ങളോട് സംസാരിക്കവേയാണ് മുഖ്യമന്ത്രി ഇത്തരമൊരു പ്രതികരണം നടത്തിയത്.

മുന്‍പത്തെക്കാളും സൗഹാര്‍ദ്ദപരമായ നിലയിലാണ് പോലീസ് ഇപ്പോള്‍ പെരുമാറുന്നത്. പോലീസിന്റെ ഭാഗത്ത് നിന്നുണ്ടാവന്ന അതിക്രമങ്ങളില്‍ നല്ല കുറവാണ് വന്നിരിക്കുന്നത്. ഒറ്റപ്പെട്ട ചില സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. അത് ഗൗരവമായി തന്നെ കാണുമെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയും ഉണ്ടാകുമെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.

അതേസമയം, കീഴാറ്റൂര്‍ ബൈപ്പാസ് സംബന്ധിച്ച പ്രശ്‌നം കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരിയുമായി ചര്‍ച്ച ചെയ്തുവോയെന്ന ചോദ്യത്തിന് 'ഇല്ല' എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. 'കീഴാറ്റൂര്‍ പ്രശ്‌നമെല്ലാം കേരളത്തില്‍ വച്ച്‌ പറഞ്ഞ് കഴിഞ്ഞതാണല്ലോ. ഇപ്പോള്‍ അതിവിടെ ചര്‍ച്ച ചെയ്യേണ്ട കാര്യമില്ല' എന്നും പിണറായി പറഞ്ഞു.

കേരള മാട്രിമോണിയിലൂടെ ഏറ്റവും പൊരുത്തമുള്ളയാളെ കണ്ടെത്തൂ - രജിസ്ട്രേഷൻ സൗജന്യം!