തോമസ് ചാണ്ടി വിഷയത്തില്‍ ഉചിതമായ തീരുമാനം തക്കസമയത്ത്; മുഖ്യമന്ത്രി

Published on: 3:51pm Tue 14 Nov 2017

A- A A+

എന്‍.സി.പിയോട് കൂടിയാലോചിച്ച ശേഷം എല്‍.ഡി.എഫ് ചേര്‍ന്ന് വിഷയത്തിലെ തുടര്‍ നടപടികള്‍ തീരുമാനിക്കും

തോമസ് ചാണ്ടി വിഷയത്തില്‍ ഉചിതമായ തീരുമാനം തക്കസമയത്ത് സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിഷയത്തില്‍ എല്ലാ വശവും പരിശോധിച്ച ശേഷം നടപടിയെടുക്കും. തോമസ് ചാണ്ടിയുടെ പാര്‍ട്ടിയായ എന്‍.സി.പിയുടെ നിലപാടും അറിയേണ്ടതുണ്ട്. എന്‍.സി.പിയോട് കൂടിയാലോചിച്ച ശേഷം എല്‍.ഡി.എഫ് ചേര്‍ന്ന് വിഷയത്തിലെ തുടര്‍ നടപടികള്‍ തീരുമാനിക്കും. ഇത് ആദ്യമായാണ് തോമസ് ചാണ്ടി വിഷയത്തില്‍ മുഖ്യമന്ത്രി പ്രതികരിച്ചത്. തോമസ് ചാണ്ടിക്കെതിരെ ഹൈക്കോടതി പരാമര്‍ശം വന്നതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.
 

കേരള മാട്രിമോണിയിലൂടെ ഏറ്റവും പൊരുത്തമുള്ളയാളെ കണ്ടെത്തൂ - രജിസ്ട്രേഷൻ സൗജന്യം!