നേപ്പാളില്‍ യു.എസ്- ബംഗ്ലാ യാത്രാവിമാനം തകര്‍ന്നുവീണ് 50 മരണം

Published on: 5:01pm Mon 12 Mar 2018

A- A A+

50 പേർ മരണപ്പെട്ടതായാണ് സ്ഥിരീകരണം

കാത്മണ്ഡു: നേപ്പാളില്‍ വീണ്ടും വിമാനാപകടം. യു.എസ് ബംഗ്ലാ സ്വകാര്യ യാത്രാ വിമാനം ത്രിഭുവാനില്‍ തകര്‍ന്നുവീണു. ത്രിഭുവാന്‍ രാജ്യാന്തര വിമാനത്താവളത്തില്‍ ലാന്‍ഡിംഗിന് ശ്രമിക്കുന്നതിനിടെയാണ് അപകടം. വിമാനത്തില്‍ 67 യാത്രക്കാരുള്‍പ്പെടെ 78 പേരുണ്ടായിരുന്നു. 50 പേർ മരണപ്പെട്ടതായാണ് സ്ഥിരീകരണം.

നിരവധി പേര്‍ മരിച്ചതായി അധികൃതര്‍ പറയുന്നുണ്ടെങ്കിലും കൃത്യമായ കണക്ക് പുറത്തുവിട്ടിട്ടില്ല. വിമാനം തകര്‍ന്നുവീണതിനു പിന്നാലെ തീപിടുത്തവുമുണ്ടായി. ധാക്കയില്‍ നിന്ന് കാത്മണ്ഡുവിലേക്ക് വന്ന എസ്2-എജിയു വിമാനമാണ് അപകടത്തില്‍പെട്ടത്. ഉച്ചകഴിഞ്ഞ് 2.20 ഓടെയായിരുന്നു അപകടം.

78 സീറ്റുള്ള ഇരട്ട ടര്‍ബോ പ്രോപ് വിമാനമാണ് അപകടത്തില്‍പെട്ടത്. തീ നിയന്ത്രണ വിധേയമാക്കാന്‍ ശ്രമം തുടരുകയാണെന്ന് വിമാനത്താവള വക്താവ് ബീരേന്ദ്ര പ്രസാദ് ശ്രേഷ്ഠ അറിയിച്ചു.

കേരള മാട്രിമോണിയിലൂടെ ഏറ്റവും പൊരുത്തമുള്ളയാളെ കണ്ടെത്തൂ - രജിസ്ട്രേഷൻ സൗജന്യം!