സിനിമാ താരങ്ങള്‍ രാഷ്ട്രീയ പ്രവേശനം നടത്തുന്നത് ദുരന്തമാകുമെന്ന് പ്രകാശ് രാജ്

Published on: 9:29pm Sun 12 Nov 2017

A- A A+

താരങ്ങള്‍ രാഷ്ട്രീയത്തില്‍ ഇറങ്ങുന്നതിനോട് തനിക്ക് കടുത്ത വിയോജിപ്പാണ് ഉളളത്

ബാംഗളൂരു : സിനിമാ താരങ്ങള്‍ രാഷ്ട്രീയ പ്രവേശനം നടത്തുന്നത് രാജ്യത്തിന്റെ ദുരന്തമാണെന്ന് നടന്‍ പ്രകാശ് രാജ്. ബാംഗളൂരുവില്‍ നടത്തിയ പ്രസ് കോണ്‍ഫറന്‍സില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേയാണ് അദ്ദേഹം ഇത്തരമൊരു പ്രസ്താവന നടത്തിയത്.

താരങ്ങള്‍ രാഷ്ട്രീയത്തില്‍ ഇറങ്ങുന്നതിനോട് തനിക്ക് കടുത്ത വിയോജിപ്പാണ് ഉളളത്.അവര്‍ അഭിനേതാക്കളാണ്. മിക്കവര്‍ക്കും ആരാധകരുണ്ട്  താരങ്ങള്‍ക്ക് അവരുടെ ഉത്തരവാദിത്വത്തെക്കുറിച്ച് എപ്പോഴും ബോധമുണ്ടാവണമെന്നും പ്രകാശ് രാജ് പറഞ്ഞു.

സിനിമാ തിയ്യേറ്ററുകളില്‍ ദേശീയ ഗാനം ഏര്‍പ്പെടുത്തിയതിനെതിരെയും പ്രകാശ് രാജ് പ്രതികരിച്ചു. തിയ്യേറ്ററുകളില്‍ ദേശീയ ഗാനം കേള്‍പ്പിക്കുന്ന സമയത്ത് എഴുന്നേറ്റ് നില്‍ക്കുന്നത് രാജ്യസ്‌നേഹം പ്രകടിപ്പിക്കാനാണെന്ന് താന്‍ കരുതുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
 

കേരള മാട്രിമോണിയിലൂടെ ഏറ്റവും പൊരുത്തമുള്ളയാളെ കണ്ടെത്തൂ - രജിസ്ട്രേഷൻ സൗജന്യം!