ബസ് സമരം നേരിടാന്‍ സര്‍ക്കാര്‍ നടപടി തുടങ്ങി; പെര്‍മിറ്റ് റദ്ദാക്കിയേക്കും

Published on: 3:48pm Mon 19 Feb 2018

A- A A+

മിനിമം യാത്രാ നിരക്ക് ഏഴില്‍ നിന്ന് എട്ടു രൂപയിലേക്ക് ഉയര്‍ത്തിയിട്ടും സ്വകാര്യ ബസ് ഉടമകള്‍ സമരം നടത്തുന്നതില്‍ സംസ്ഥാന സര്‍ക്കാറിന് കടുത്ത പ്രതിഷേധമുണ്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് തുടരുന്ന സ്വകാര്യ ബസ് സമരം നേരിടാന്‍ കര്‍ശന നടപടികള്‍ സര്‍ക്കാര്‍ ആരംഭിച്ചതായി റിപ്പോര്‍ട്ട്‍. ഇതിൻെറ ഭാഗമായി പെര്‍മിറ്റ് റദ്ദാക്കാതിരിക്കാന്‍ കാരണമുണ്ടെങ്കില്‍ അറിയിക്കണമെന്ന നിർദ്ദേശം ചൂണ്ടിക്കാട്ടി സമരം ചെയ്യുന്ന ബസ് ഉടമകള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കും. 

ഇതിനുള്ള നിര്‍ദേശം ഉടന്‍ തന്നെ ഗതാഗത സെക്രട്ടറിക്ക് നല്‍കും. ബസ് ഉടമകള്‍ നല്‍കുന്ന മറുപടി തൃപ്തികരമല്ലെങ്കില്‍ പെര്‍മിറ്റ് റദ്ദാക്കല്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കാനാണ് സര്‍ക്കാര്‍ നീക്കം. മിനിമം യാത്രാ നിരക്ക് ഏഴില്‍ നിന്ന് എട്ടു രൂപയിലേക്ക് ഉയര്‍ത്തിയിട്ടും സ്വകാര്യ ബസ് ഉടമകള്‍ സമരം നടത്തുന്നതില്‍ സംസ്ഥാന സര്‍ക്കാറിന് കടുത്ത പ്രതിഷേധമുണ്ട്. 

കേരള മാട്രിമോണിയിലൂടെ ഏറ്റവും പൊരുത്തമുള്ളയാളെ കണ്ടെത്തൂ - രജിസ്ട്രേഷൻ സൗജന്യം!