ഗൂഗിളില്‍ സണ്ണി ലിയോണിനെ പോലും തോല്‍പിച്ച് പ്രിയ പ്രകാശ് വാര്യര്‍

Published on: 4:28pm Tue 13 Feb 2018

A- A A+

ഇന്‍സ്റ്റാഗ്രാമില്‍ ഒരു റെക്കോര്‍ഡ് സ്ഥാപിച്ച ശേഷം ഇപ്പോഴിതാ ഗൂഗിളിലും പ്രിയ തരംഗമാവുകയാണ്

ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ഒരു ആഡാര്‍ ലൗ എന്ന സിനിമയിലെ ഗാനത്തിലെ ഒറ്റ രംഗം ആയിരുന്നു പ്രിയയുടെ ജീവിതം മാറ്റിമറിച്ചത്.  കേരളത്തിൽ മാത്രമല്ല ഒറ്റ ദിവസം കൊണ്ട് ലോകപ്രശസ്തയായിരിക്കുകയാണ് പ്രിയ ഇപ്പോൾ. ഇന്‍സ്റ്റാഗ്രാമില്‍ ഒരു റെക്കോര്‍ഡ് സ്ഥാപിച്ച ശേഷം ഇപ്പോഴിതാ ഗൂഗിളിലും പ്രിയ തരംഗമാവുകയാണ്. 

വാലന്റയിന്‍സ് ഡേ സെലിബ്രേഷന്‍ അടുത്തെത്തിക്കഴിഞ്ഞു. ഈ സമയത്ത് ഏറ്റവും കൂടുതല്‍ ഇന്റര്‍നെറ്റില്‍ തിരയപ്പെടുന്ന പേരുകള്‍ സണ്ണി ലിയോണും ദീപിക പദുക്കോണും കത്രീന കെയ്ഫും ഒക്കെയാണ്. എന്നാല്‍ ഇപ്പോള്‍ അതെല്ലാം തകിടം മറിഞ്ഞിരിക്കുന്നു. ചുരുങ്ങിയ ദിവസങ്ങള്‍ കൊണ്ട് വാലന്റയിന്‍സ് ഡേ തിരച്ചിലിൽ സണ്ണി ലിയോണിനെ പോലും മറി കടന്നിരിക്കുകയാണ് പ്രിയ പ്രകാശ് വാര്യര്‍ എന്ന ഈ മലയാളി സുന്ദരി.

ഇന്ത്യയില്‍, ഗൂഗിളില്‍ ഏറ്റവും അധികം തിരയപ്പെടുന്ന സെലിബ്രിറ്റിയായി പ്രിയ മാറിക്കഴിഞ്ഞിരിക്കുന്നു. തിരച്ചില്‍ പട്ടികയില്‍ മുന്‍പന്തിയില്‍ ഉണ്ടായിരുന്ന കത്രീന കെയ്ഫും, അനുഷ്‌ക ശര്‍മയും ദീപിക പദുക്കോണുമെല്ലാം ഇപ്പോള്‍ പ്രിയയേക്കാള്‍ ഏറെ പിന്നിലാണ്. തൃശൂര്‍ സ്വദേശിനിയാണ് പ്രിയ പ്രകാശ് വാര്യര്‍. തൃശൂര്‍ വിമല കോളേജിലെ ഒന്നാം വര്‍ഷ ബികോം വിദ്യാര്‍ത്ഥിനിയാണ്.

കേരള മാട്രിമോണിയിലൂടെ ഏറ്റവും പൊരുത്തമുള്ളയാളെ കണ്ടെത്തൂ - രജിസ്ട്രേഷൻ സൗജന്യം!