കണക്ക് പിഴച്ചു, അത് ജാതിക്കോളം ഒഴിച്ചിട്ട വിദ്യാര്‍ത്ഥികളുടെ എണ്ണമെന്ന് മന്ത്രി; വിദ്യാഭ്യാസമന്ത്രിക്കെതിരെ അവകാശലംഘനത്തിന് നോട്ടീസ്

Published on: 2:31pm Sat 31 Mar 2018

A- A A+

ഇക്കാര്യ പരിശോധിക്കാന്‍ ഡിപിഐമാരോട് ആവശ്യപ്പെട്ടുവെന്നും മന്ത്രി വ്യക്തമാക്കി

തിരുവനന്തപുരം: ജാതിക്കോളം ഒഴിച്ചിട്ട വിദ്യാര്‍ത്ഥികളുടെ എണ്ണമാണ് നിയമസഭയില്‍ നല്‍കിയതെന്ന് വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥ്. സോഫ്റ്റ്‌വെയറിലുള്ള വിദ്യാര്‍ത്ഥികളുടെ കണക്കാണ് താന്‍ സഭയില്‍ അവതരിപ്പിച്ചത്. ജാതിക്കോളം ഒഴിച്ചിട്ടതില്‍ ജാതി രേഖപ്പെടുത്തിയിട്ടില്ലെന്ന് അതിന് അര്‍ഥമില്ലെന്നും അദേഹം പറഞ്ഞു. കണക്കില്‍ പിഴവുണ്ടെങ്കില്‍ അത് തിരുത്തുമെന്നും ഇക്കാര്യ പരിശോധിക്കാന്‍ ഡിപിഐമാരോട് ആവശ്യപ്പെട്ടുവെന്നും മന്ത്രി വ്യക്തമാക്കി.

അതേസമയം, വിദ്യാഭ്യാസമന്ത്രി സി.രവീന്ദ്രനാഥിനെതിരെ അവകാശലംഘനത്തിന് പ്രതിപക്ഷം നോട്ടീസ് നല്‍കി. കുട്ടികളിലെ ജാതിമത കണക്കുകളിലെ പിഴവ് ചൂണ്ടിക്കാട്ടിയാണ് നീക്കം. നിയമസഭയെ മന്ത്രി തെറ്റിദ്ധരിപ്പിച്ചുവെന്ന് പ്രതിപക്ഷ ആരോപിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി കെ.സി ജോസഫാണ് സ്പീക്കര്‍ക്ക് നോട്ടീസ് നല്‍കിയത്.

മതവും, ജാതിയും രേഖപ്പെടുത്താതെ ഒന്നേകാര്‍ ലക്ഷം വിദ്യാര്‍ത്ഥികളാണ് ഇത്തവണ സ്‌കൂളുകളില്‍ പ്രവേശനം നേടിയതെന്നാണ് സര്‍ക്കാര്‍ നിയമസഭയില്‍ അറിയിച്ചത്. 9,209 സ്‌കൂളുകളിലെ ഒന്നാം ക്ലാസ് മുതല്‍ പ്ലസ് ടു വരെയുള്ള ക്ലാസുകളിലേക്കാണ് 1,24,147 വിദ്യാര്‍ത്ഥികള്‍ ഇത്തരത്തില്‍ പ്രവേശനം നേടിയത്. വിദ്യാഭ്യാസമന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് ആണ് നിയമസഭയില്‍ ഇക്കാര്യം രേഖാമൂലം അറിയിച്ചത്. എന്നാല്‍ ഇതിനു പിന്നാലെ മന്ത്രി അവതരിപ്പിച്ച റിപ്പോര്‍ട്ട് തെറ്റാണെന്ന് വാദം ഉയര്‍ന്നിരുന്നു.

കേരള മാട്രിമോണിയിലൂടെ ഏറ്റവും പൊരുത്തമുള്ളയാളെ കണ്ടെത്തൂ - രജിസ്ട്രേഷൻ സൗജന്യം!