ഉദ്ദേശ ശുദ്ധി നല്ലത് ; മാറ്റങ്ങള്‍ ഉണ്ടാകാന്‍ സമയമെടുക്കും  : രാഹുല്‍ ഈശ്വര്‍

Published on: 1:47pm Wed 08 Nov 2017

A- A A+

ഭാരതത്തിന്റെ സമ്പദ് വ്യവസ്ഥയെ പുരോഗതിയിലേക്കു നയിക്കുവാനും ഡിജിറ്റല്‍ എക്കോണമിക്ക് കരുത്ത് പകരാനും നോട്ട് നിരോധനം കാരണമായി.

കള്ളപ്പണം തടയുവാനായി കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിയ നോട്ട് നിരോധനത്തിന്റെ ഉദ്ദേശശുദ്ധി വളരെ നന്നായിരുന്നുവെന്ന് രാഹുല്‍ ഈശ്വര്‍. എന്നാല്‍ തീരുമാനം  പ്രാവര്‍ത്തികമാക്കുന്നതില്‍ ചില പിഴവുകള്‍ നേരിട്ടു. ഇതാണ് ജനങ്ങള്‍ക്ക് ബുദ്ധിമുട്ടായതെന്നും സാമൂഹികപ്രവര്‍ത്തകനായ രാഹുല്‍ ഈശ്വര്‍ പ്രതികരിച്ചു. 
 
ഭാരതത്തിന്റെ സമ്പദ് വ്യവസ്ഥയെ പുരോഗതിയിലേക്കു നയിക്കുവാനും ഡിജിറ്റല്‍ എക്കോണമിക്ക് കരുത്ത് പകരാനും നോട്ട് നിരോധനം കാരണമായി. ബൃഹത്തായ സമ്പദ് വ്യവസ്ഥയുള്ള ഇന്ത്യപോലൊരു രാജ്യത്തു മാറ്റങ്ങള്‍ ഉണ്ടാകുവാന്‍ സമയമെടുക്കുമെന്നും  മംഗളം വെബ് ടി.വിയോട് സംസാരിക്കവെ രാഹുല്‍ അറിയിച്ചു. 

കേരള മാട്രിമോണിയിലൂടെ ഏറ്റവും പൊരുത്തമുള്ളയാളെ കണ്ടെത്തൂ - രജിസ്ട്രേഷൻ സൗജന്യം!