ജനിച്ചത് പെണ്‍കുഞ്ഞ് : നവജാത ശിശുവിനെ ക്രൂരമായി കൊലപ്പെടുത്തി മാതാപിതാക്കള്‍

Published on: 1:18pm Thu 12 Oct 2017

A- A A+

രാജസ്ഥാനിലെ ജലരപട്ടണത്തിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്

ജയ്പുര്‍: ലോക ബാലികാദിനത്തില്‍ പെകുഞ്ഞിനെ ജീവനോടെ കല്ലിട്ട് മൂടി കൊലപ്പെടുത്തി മാതാപിതാക്കള്‍. രാജസ്ഥാനിലെ ജലരപട്ടണത്തിലാണ് സംഭവം. അഞ്ച് ആണ്‍കുട്ടികളും ഒരു പെണ്‍കുട്ടിയുമുള്ള ദമ്പതികള്‍ ഏഴാമത് പ്രതീക്ഷിച്ചത് ആണ്‍കുഞ്ഞിനെ ആയിരുന്നു. എന്നാല്‍ കുഞ്ഞ് പെണ്ണായതിനാല്‍ അതിനെ ഉപേക്ഷിക്കാന്‍ ഇവര്‍ തീരുമാനമെടുത്തു. തുടര്‍ന്നാണ് ആളൊഴിഞ്ഞ സ്ഥലത്ത് പിഞ്ചുകുഞ്ഞിനെ ഉപേക്ഷിച്ച് കല്ലിട്ട് മൂടിയത്. പോലീസ് ഇരുവരെയും അറസ്റ്റ് ചെയ്തു.

സര്‍ക്കാര്‍ ആശുപത്രിയില്‍ ഒക്ടോബര്‍ 5നാണ് രാജസ്ഥാന്‍ സ്വദേശിനി സോറാ ഭായി പെകുഞ്ഞിന് ജന്‍മം നല്‍കിയത്. അഞ്ച് ദിവസങ്ങള്‍ക്ക് ശേഷം ആശുപത്രി വിട്ട സോറാഭായിയും ഭര്‍ത്താവും ജലരപട്ടണത്തിലെ ഫുഡ് കോര്‍പ്പറേഷന്‍ ഹൗസിന് സമീപം കുഞ്ഞിനെ ഉപേക്ഷിക്കുകയായിരുന്നു. ഉപേക്ഷിച്ച കുഞ്ഞിന്റെ മുകളില്‍ കല്ലിട്ടു മൂടുന്നത് ശ്രദ്ധയില്‍ പെട്ട പ്രദേശ വാസിയായ കുട്ടി വിവരം നാട്ടുകാരെയും പൊലീസിനെയും അറിയിച്ചു. ഉടന്‍ തന്നെ കുഞ്ഞിനെ ആശുപത്രിയില്‍ എത്തിച്ച് അടിയന്തിര ചികിത്സയ്ക്ക് വിധേയയാക്കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 


 

കേരള മാട്രിമോണിയിലൂടെ ഏറ്റവും പൊരുത്തമുള്ളയാളെ കണ്ടെത്തൂ - രജിസ്ട്രേഷൻ സൗജന്യം!