ഷുഹൈബ് വധം; പിടിയിലായത് യഥാര്‍ത്ഥ പ്രതികളെന്ന് ഉത്തരമേഖല ഡിജിപി

Published on: 5:57pm Mon 19 Feb 2018

A- A A+

സംഭവത്തിൽ പോലീസിന് വീ‍ഴ്ചയുണ്ടായിട്ടില്ലെന്നും രാജേഷ് ദിവാന്‍ വാര്‍ത്ത സമ്മേളനത്തില്‍ വ്യക്തമാക്കി

ഷുഹൈബ് വധക്കേസില്‍ അറസ്റ്റിലായ രണ്ട് പേരും കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കെടുത്തവരെന്ന് ഉത്തര മേഖല ഡിജിപി രാജേഷ് ദിവാന്‍. വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഇ‍വരെ അറസ്റ്റ് ചെയ്തത്. അന്വേഷണം ശരിയായ ദിശയിലാണ്. സംഭവത്തിൽ പോലീസിന് വീ‍ഴ്ചയുണ്ടായിട്ടില്ലെന്നും രാജേഷ് ദിവാന്‍ വാര്‍ത്ത സമ്മേളനത്തില്‍ വ്യക്തമാക്കി. 

പ്രതികൾ സി.പി.എം പ്രവർത്തകരെന്നും, കേസ് അന്വേഷണത്തിന്മേൽ യാതൊരുവിധ ബാഹ്യ സമ്മര്‍ദ്ദങ്ങളുമില്ലെന്നും അദ്ദേഹം അറിയിച്ചു. പ്രതികൾ കീഴടങ്ങിയതല്ല, പോലീസ് അറസ്റ്റ് ചെയ്തതാണെന്നും, യഥാർത്ഥ പ്രതികളെ പിടികൂടാൻ മുഖ്യമന്ത്രി നിർദേശം നൽകിയിരുന്നതായും രാജേഷ് ദിവാന്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.

കേരള മാട്രിമോണിയിലൂടെ ഏറ്റവും പൊരുത്തമുള്ളയാളെ കണ്ടെത്തൂ - രജിസ്ട്രേഷൻ സൗജന്യം!