കാവേരി കേസ്; സുപ്രീം കോടതി വിധി നിരാശപ്പെടുത്തിയെന്ന് രജനീകാന്ത്

Published on: 9:23pm Fri 16 Feb 2018

A- A A+

വിധിയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം

ചെന്നൈ: കാവേരി നദീജല കേസില്‍ തമിഴ്നാടിനുള്ള വെള്ളത്തിന്റെ വിഹിതം കുറച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധി നിരാശപ്പെടുത്തിയെന്ന് സ്റ്റൈല്‍ മന്നല്‍ രജനീകാന്ത്. വിധി വളരെ നിരാശപ്പെടുത്തുന്നതാണ്, ഇതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ റിവ്യൂ പെറ്റീഷന്‍ നല്‍കണമെന്നും രജനീകാന്ത് പറഞ്ഞു. വിധിയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

സുപ്രീം കോടതിയുടെ അന്തിമ വിധി തമിഴ്നാട്ടിലെ കര്‍ഷകരുടെ ഉപജീവനമാര്‍ഗത്തെ തന്നെ ബാധിക്കുമെന്നും അത് നിരാശജനകമാണെന്നും രജനീകാന്ത് ട്വീറ്റ് ചെയ്തു. രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയ രജനീകാന്ത് തമിഴ്നാട് രാഷ്ട്രീയത്തില്‍ ചുവടുറപ്പിക്കുന്നതിനുള്ള ശ്രമത്തിലാണിപ്പോള്‍.

രാഷ്ട്രീയ താല്‍പര്യം പ്രകടിപ്പിച്ച മറ്റൊരു സൂപ്പര്‍ താരം കമല്‍ ഹാസ്സനും കോടതി വിധിയില്‍ നിരാശപ്രകടിപ്പിച്ചിരുന്നു. വിധി ഞെട്ടിക്കുന്നതാണെന്ന് പറഞ്ഞ കമല്‍ തമിഴ്നാട്, കര്‍ണാടക ജനതകള്‍ക്കിടയിലെ ഐക്യത്തെ ഇത് ബാധിക്കരുതെന്നും അഭ്യര്‍ത്ഥിച്ചിരുന്നു.

കേരള മാട്രിമോണിയിലൂടെ ഏറ്റവും പൊരുത്തമുള്ളയാളെ കണ്ടെത്തൂ - രജിസ്ട്രേഷൻ സൗജന്യം!