റയാന്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥിയുടെ കൊലപാതകം :  നിര്‍ബന്ധിപ്പിച്ച് കുറ്റം സമ്മതിപ്പിച്ചുവെന്ന് അറസ്റ്റിലായ വിദ്യാര്‍ത്ഥി

Published on: 5:37pm Tue 14 Nov 2017

A- A A+

പ്രദ്യുമ്‌നന്‍ ഠാക്കൂര്‍ എന്ന വിദ്യാര്‍ത്ഥിയെയാണ് സെപ്റ്റംബര്‍ ഏട്ടിന് റയാന്‍ സ്‌കൂളിലെ ശൗചാലയത്തില്‍ കൊല്ലപ്പെട്ട നിലയില്‍ കാണപ്പെട്ടത്

ന്യൂഡല്‍ഹി : ഗുരുഗ്രാം റയാന്‍ ഇന്റര്‍നാഷണല്‍ സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥി കൊല്ലപ്പെട്ട സംഭവത്തില്‍, തന്നെ നിര്‍ബന്ധിപ്പിച്ചു കുറ്റം സമ്മതിപ്പിക്കുകയായിരുന്നുവെന്ന് അറസ്റ്റിലായ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി . തിങ്കളാഴ്ച ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് ഏര്‍പ്പെടുത്തിയ ഉദ്യോഗസ്ഥനോടും സിബിഐ ഉദ്യോഗസ്ഥരോടുമാണ് കുട്ടിയുടെ പുതിയ മൊഴി.

കുറ്റസമ്മതം സ്വന്തം വാക്കുകളില്‍ വീഡിയോയില്‍ പകര്‍ത്തിയെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ തന്നെ മര്‍ദ്ദിച്ചെന്നും കുട്ടി പറഞ്ഞു. സ്‌കൂളിലെ ശൗചാലയത്തിലേക്ക് ചെന്നപ്പോള്‍ പ്രദ്യുമ്‌നന്റെ അലറിക്കരച്ചില്‍ കേട്ടെന്നും, രക്തം ചര്‍ദ്ദിക്കുന്നത് കണ്ടെന്നും, ഉടന്‍ പുറത്ത് പോയി പൂന്തോട്ടക്കാരനെയും അധ്യാപികയെയും വിവരം അറിയിച്ചുവെന്നും അറസ്റ്റിലായ കുട്ടി ഉദ്യോഗസ്ഥരോട് പറഞ്ഞു.

പ്രദ്യുമ്‌നന്‍ ഠാക്കൂര്‍ എന്ന വിദ്യാര്‍ത്ഥിയെയാണ് സെപ്റ്റംബര്‍ ഏട്ടിന് റയാന്‍ സ്‌കൂളിലെ ശൗചാലയത്തില്‍ കൊല്ലപ്പെട്ട നിലയില്‍ കാണപ്പെട്ടത്. സംഭവത്തില്‍ ഹരിയാണ പോലീസ് ആദ്യം സ്‌കൂള്‍ ബസ് ഡ്രൈവറായ അശോക് കുമാറിനെയായിരുന്നു അറസ്റ്റ് ചെയ്തിരുന്നത്.എന്നാല്‍ പിന്നീട് അന്വേഷണം ഏറ്റെടുത്ത സിബിഐയാണ് സ്‌കൂളിലെ പ്ലസ്‌വണ്‍ വിദ്യാര്‍ത്ഥിയെ കുറ്റക്കാരനെന്ന് കണ്ടെത്തി അറസ്റ്റ് ചെയ്തത്.
 

കേരള മാട്രിമോണിയിലൂടെ ഏറ്റവും പൊരുത്തമുള്ളയാളെ കണ്ടെത്തൂ - രജിസ്ട്രേഷൻ സൗജന്യം!