വ്യാജഅക്കൗണ്ടുകളിലൂടെ റേറ്റിംഗ് കൂട്ടിയിട്ടും രക്ഷയില്ല: റിപ്പബ്ലിക് ചാനലിന്റെ റേറ്റിംഗ് ഇടിയുന്നു  

Published on: 4:32pm Sat 12 Aug 2017

A- A A+

വ്യാജഅക്കൗണ്ടുകളില്‍ നിന്നും വ്യാപകമായി ഫൈവ് സ്റ്റാര്‍ റേറ്റിംഗ് നല്‍കുന്നതായി ഫെയ്സ്ബുക്ക് തന്നെ കണ്ടെത്തിയതാണ് പണി പാളിച്ചത്

മലയാളികളുടെ മേയലില്‍  നഷ്ടപ്പെട്ട റേറ്റിംഗ് തിരിച്ച് പിടിക്കാന്‍ റിപ്പബ്ലിക് ചാനല്‍ നടത്തിയ അവസാന ശ്രമവും വിഫലം. വ്യാജഅക്കൗണ്ടുകളില്‍ നിന്നും വ്യാപകമായി ഫൈവ് സ്റ്റാര്‍ റേറ്റിംഗ് നല്‍കുന്നതായി ഫെയ്സ്ബുക്ക് തന്നെ കണ്ടെത്തിയതാണ് പണി പാളിച്ചത്. തുടര്‍ന്ന് എഫ്.ബി പേജ് റേറ്റിംഗില്‍ ചാനല്‍ വീണ്ടും കൂപ്പുകുത്തി.

കേരളത്തെ ദേശീയ തലത്തില്‍ അപമാനിക്കാനുള്ള ചാനലിന്റെ കുത്സിത ശ്രമങ്ങള്‍ക്കെതിരെ മലയാളികള്‍ ഒറ്റക്കട്ടോടെ നിന്നതാണ് ചാനലിന് തിരിച്ചടിയായത്. മലയാളികള്‍ തുടര്‍ച്ചയായി ഏറ്റവും താഴ്ന്ന റേറ്റിംഗായ ഒന്ന് നല്‍കുകയും മോശം റിവ്യൂകള്‍ ഇടുകയും ചെയ്തതോടെ ചാനലിന്റെ റേറ്റിംഗിന് വന്‍ ഇടിവ് സംഭവിച്ചു. 4.8 റേറ്റിംഗ് മലയാളികളുടെ ഇടപെടലോടെ 2.1 ലേക്ക് വീണു. ഇത് തിരിച്ച് പിടിക്കാനാണ് സംഘപരിവാര്‍ വ്യാജ പ്രൊഫൈലുകളില്‍ നിന്ന് ഫൈവ് സ്റ്റാര്‍ റേറ്റിംഗുകള്‍ നല്‍കിയത്.


പണം  നല്‍കി വ്യാജ അക്കൗണ്ടുകള്‍ വഴിയാണ് ഇത് സൃഷ്ടിക്കുന്നതെന്ന ആരോപണം ഉയര്‍ന്നു. ഇത് ഫെയ്സ്ബുക്ക് കണ്ടുപിടിച്ച് നീക്കം ചെയ്തതോടെ 70,000 ന് മുകളില്‍ ഉണ്ടായിരുന്ന ഫൈവ് സ്റ്റാര്‍ റേറ്റിംഗ് 44,000 ലേക്ക് വീണു. അതേസമയം ഒരു സ്റ്റാര്‍ 1.27 ലക്ഷം കടന്നിരിക്കുകയാണ്.

കേരള മാട്രിമോണിയിലൂടെ ഏറ്റവും പൊരുത്തമുള്ളയാളെ കണ്ടെത്തൂ - രജിസ്ട്രേഷൻ സൗജന്യം!