പരിക്ക്; ചാംപ്യന്‍സ് ലീഗ് മത്സരത്തിന് റൊണാള്‍ഡോയ്ക്ക് ആശങ്ക

Published on: 5:05pm Sat 03 Mar 2018

A- A A+

ടോണി ക്രൂസ് എന്നിവര്‍ക്കുള്ള പരിക്കില്‍ റൊണാള്‍ഡോ ആശങ്കയറിയിച്ചതായി റിപ്പോര്‍ട്ടുകള്‍

ചാംപ്യന്‍സ് ലീഗിന്റെ അവസാന പതിനാറില്‍ പിഎസ്ജിക്കെതിരേ രണ്ടാം പാദത്തിനിറങ്ങുന്ന റയല്‍ മാഡ്രിഡിനും പരിക്ക് വലയ്ക്കുന്നു. സിനദിന്‍ സിദാന്‍ പരിശീലിപ്പിക്കുന്ന റയല്‍ മാഡ്രിഡിന്റെ മധ്യനിര താരങ്ങളായ ലൂക്ക മോഡ്രിച്ച്, ടോണി ക്രൂസ് എന്നിവര്‍ക്കുള്ള പരിക്കില്‍ റൊണാള്‍ഡോ ആശങ്കയറിയിച്ചതായി റിപ്പോര്‍ട്ടുകള്‍.

മാര്‍ച്ച് ഏഴിനാണ് പിഎസ്ജിക്കെതിരേയുള്ള റയല്‍ മാഡ്രിഡിന്റെ രണ്ടാം പാദ പ്രീ ക്വാര്‍ട്ടര്‍. ആദ്യ പാദത്തില്‍ ഒന്നിനെതിരേ മൂന്ന് ഗോളുകള്‍ക്ക് ജയിച്ച റയലിന് ആത്മവിശ്വാസമുണ്ടെങ്കിലും താരങ്ങള്‍ക്കേറ്റ പരിക്കില്‍ ക്ലബ്ബ് പ്രസിഡന്റ് ഫ്‌ളോറന്റീനൊ പെരസും ആശങ്കയിലാണ്.

കേരള മാട്രിമോണിയിലൂടെ ഏറ്റവും പൊരുത്തമുള്ളയാളെ കണ്ടെത്തൂ - രജിസ്ട്രേഷൻ സൗജന്യം!