ആലപ്പുഴ വള്ളികുന്നത്ത് ആര്‍എസ്‌എസ്-ഡിവൈഎഫ്‌ഐ സംഘര്‍ഷത്തില്‍ മൂന്നു പേര്‍ക്കു വെട്ടേറ്റു

Published on: 1:11pm Tue 13 Feb 2018

A- A A+

സംഭവ സ്ഥലത്ത് മാവേലിക്കര സിഐയുടെ നേതൃത്വത്തിലുള്ള വന്‍ പൊലീസ് സംഘം ക്യാംപ് ചെയ്യുന്നുണ്ട്

ആലപ്പുഴ : ആലപ്പുഴ വള്ളികുന്നത്ത് ആര്‍എസ്‌എസ്-ഡിവൈഎഫ്‌ഐ സംഘര്‍ഷത്തില്‍ മൂന്നു പേര്‍ക്കു വെട്ടേറ്റു. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരായ ജസീല്‍, ഷെമീല്‍, ഷാജഹാന്‍ എന്നിവര്‍ക്കാണ് വെട്ടേറ്റത്. ഗുരുതരമായി പരുക്കേറ്റ ജസീലിനെ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലും മറ്റുള്ളവരെ കായംകുളം ഗവ. ആശുപത്രിയിലും പ്രവേശിപ്പിച്ചു.

കഴിഞ്ഞ ദിവസവും ഇവിടെ ആര്‍എസ്‌എസ്- സിപിഎം സംഘര്‍ഷമുണ്ടായിരുന്നു. പോസ്റ്റര്‍ ഒട്ടിക്കുന്നതിനിടെ ഉണ്ടായ തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചതെന്നു പൊലീസ് പറഞ്ഞു. രാത്രി വൈകിയും പ്രവര്‍ത്തകര്‍ സംഘടിച്ച്‌ വീടുകള്‍ക്കുനേരെ ആക്രമണം നടത്തി. സംഭവ സ്ഥലത്ത് മാവേലിക്കര സിഐയുടെ നേതൃത്വത്തിലുള്ള വന്‍ പൊലീസ് സംഘം ക്യാംപ് ചെയ്യുന്നുണ്ട്.

കേരള മാട്രിമോണിയിലൂടെ ഏറ്റവും പൊരുത്തമുള്ളയാളെ കണ്ടെത്തൂ - രജിസ്ട്രേഷൻ സൗജന്യം!