പു​ടി​ൻ വീ​ണ്ടും റ​ഷ്യ​ൻ പ്ര​സി​ഡ​ന്‍റ്; തെ​ര​ഞ്ഞെ​ടു​പ്പി​ൽ അ​നാ​യാ​സ ജ​യം

Published on: 9:53am Mon 19 Mar 2018

A- A A+

പു​ടി​ന്‍ നാ​ലു​ത​വ​ണ​യാ​യി അ​ധി​കാ​ര​ക്ക​സേ​ര​യി​ല്‍ കാ​ല്‍​നൂ​റ്റാ​ണ്ട് തി​ക​യ്ക്കും

മോ​സ്കോ: വ്ളാ​ദി​മി​ർ പു​ടി​ൻ വീ​ണ്ടും റ​ഷ്യ​ൻ പ്ര​സി​ഡ​ന്‍റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ 76 ശ​ത​മാ​നം വോ​ട്ടു​ക​ൾ നേ​ടി​യാ​ണ് പു​ടി​ൻ വീ​ണ്ടും അ​ധി​കാ​ര​ത്തി​ലെ​ത്തി​യ​ത്. തു​ട​ര്‍​ച്ച​യാ​യി ര​ണ്ടാം വ​ട്ട​വും പ്ര​സി​ഡ​ന്‍റാ​യ പു​ടി​ന്‍ നാ​ലു​ത​വ​ണ​യാ​യി അ​ധി​കാ​ര​ക്ക​സേ​ര​യി​ല്‍ കാ​ല്‍​നൂ​റ്റാ​ണ്ട് തി​ക​യ്ക്കും.

വ​ൻ വി​ജ​യം സ​മ്മാ​നി​ച്ച റ​ഷ്യ​ൻ ജ​ന​ത​യോ​ട് പു​ടി​ൻ ന​ന്ദി പ​റ​ഞ്ഞു. പു​തി​യ നി​യ​മം അ​നു​സ​രി​ച്ച് ആ​റു വ​ർ​ഷ​മാ​ണ് പ്ര​സി​ഡ​ന്‍റി​ന്‍റെ കാ​ലാ​വ​ധി. യു​ണൈ​റ്റ​ഡ് റ​ഷ്യാ പാ​ർ​ട്ടി​യു​ടെ സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി​യാ​യാ​ണ് പു​ടി​ൻ ഇ​ക്കു​റി മ​ത്സ​രി​ച്ച​ത്. അ​മ്പ​ത് ശ​ത​മാ​നം പോ​ളിം​ഗ് രേ​ഖ​പ്പെ​ടു​ത്തി​യ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഏ​ഴു സ്ഥാ​നാ​ർ​ഥി​ക​ൾ കൂ​ടി രം​ഗ​ത്തു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും പു​ടി​ന് ആ​രും കാ​ര്യ​മാ​യ വെ​ല്ലു​വി​ളി ഉ‍​യ​ർ​ത്തി​യി​ല്ല. 12.89 ശ​ത​മാ​നം വോ​ട്ട് മാ​ത്രം നേ​ടി​യ പ​വ​ൽ ഗ്രു​ഡി​നി​നാ​ണ് പു​ടി​നു പി​ന്നി​ൽ ര​ണ്ടാം സ്ഥാ​ന​ത്തു​ള്ള​ത്.

കേരള മാട്രിമോണിയിലൂടെ ഏറ്റവും പൊരുത്തമുള്ളയാളെ കണ്ടെത്തൂ - രജിസ്ട്രേഷൻ സൗജന്യം!