റഷ്യന്‍ അത്‌ലറ്റുകള്‍ക്ക് സ്വതന്ത്ര്യമായി മത്സരിക്കാം : പുടിന്‍ 

Published on: 9:57am Thu 07 Dec 2017

A- A A+

2014 ല്‍ റഷ്യയിലെ സോചിയില്‍ നടന്ന ഒളിമ്പിക്‌സില്‍ അറ്റ്‌ലറ്റുകള്‍ക്ക് റഷ്യ ഉത്തോജമരുന്ന് നല്‍കിയെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്നയിരുന്നു താരങ്ങളെ വിലക്കിക്കൊണ്ടുള്ള കമ്മിറ്റി  നടപടി

അടുത്ത വര്‍ഷം നടക്കുന്ന ശീതകാല ഒളിമ്പിക്‌സില്‍ റഷ്യന്‍ അറ്റ്‌ലറ്റുകള്‍ക്ക്്  സ്വതന്ത്രമായി മത്സരിക്കാമെന്ന് പ്രസിഡന്റ വ്‌ളാഡിമിര്‍ പുടിന്‍.  ശീതകാല ഒളിമ്പിക്‌സില്‍ നിന്നും താരങ്ങളെ വിലക്കില്ലെന്നും അന്താരാഷ്ട്ര ഒളിമ്പിക് കമ്മറ്റിയുടെ തീരുമാനം രാഷ്ട്രിയ പ്രേരിതമാണെന്നും പുടിന്‍ ആരോപിച്ചു. ശൈത്യകാല ഒളിമ്പിക്‌സ് കമ്മറ്റിയില്‍ നിന്ന് അറ്റ്‌ലറ്റുകളെ വിലക്കിയ നടപടിയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. 2014 ല്‍ റഷ്യയിലെ സോചിയില്‍ നടന്ന ഒളിമ്പിക്‌സില്‍ അറ്റ്‌ലറ്റുകള്‍ക്ക് റഷ്യ  ഉത്തോജമരുന്ന് നല്‍കിയെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്നയിരുന്നു താരങ്ങളെ വിലക്കിക്കൊണ്ടുള്ള കമ്മിറ്റി  നടപടി.എന്നാല്‍ ഉത്തേജക മരുന്ന് ഉപയോഗിച്ചിട്ടില്ലാത്ത കായികതാരങ്ങള്‍ക്ക് കായിക മേളയില്‍ പങ്കെടുക്കാന്‍ സാധിക്കുമെന്നാണ് പുടിന്‍ വ്യക്തമാക്കിരിക്കുന്നത്.
 

കേരള മാട്രിമോണിയിലൂടെ ഏറ്റവും പൊരുത്തമുള്ളയാളെ കണ്ടെത്തൂ - രജിസ്ട്രേഷൻ സൗജന്യം!