ശബരിമല സ്ത്രീ പ്രവേശനം; സുപ്രിം കോടതി വിധി നാളെ

Published on: 7:34pm Thu 12 Oct 2017

ഫയൽചിത്രം

A- A A+

പത്തിനും അന്‍പതിനും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് പ്രവേശന വിലക്ക് ഏര്‍പെടുത്തിയതിലെ ഭരണഘടന പ്രശ്നമാണ് പ്രധാനമായും പരിഗണിക്കുക

ന്യൂഡൽഹി:  ശബരിമല സ്ത്രീ പ്രവേശന കേസ് ഭരണഘടന ബഞ്ചിന് വിടുന്നത് സംബന്ധിച്ച്‌ സുപ്രിം കോടതി വിധി നാളെ. പത്തിനും അന്‍പതിനും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് പ്രവേശന വിലക്ക് ഏര്‍പെടുത്തിയതിലെ ഭരണഘടന പ്രശ്നമാണ് പ്രധാനമായും പരിഗണിക്കുക. ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കണമെന്ന് ആവശ്യപെട്ടുള്ള ഹര്‍ജി ഭരണഘടന ബഞ്ചിന്റെ പരിഗണനക്ക് വിടുമെന്ന് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ സുപ്രിം കോടതി ബഞ്ച് ഫെബ്രുവരിയില്‍ അറിയിച്ചിരുന്നു.

രാവിലെ 10.30 നാണ് വിധി പ്രസ്താവിക്കുന്നത്. ഭരണഘടനാ ബെഞ്ചിന്റെ പരിഗണനാ വിഷയങ്ങള്‍ നിശ്ചയിച്ചു കൊണ്ടുള്ള വിശദമായ ഉത്തരവ് കോടതി പുറപ്പെടുവിക്കാനാണ് സാധ്യത. ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ നേതൃത്വത്തിലുള്ള ബെഞ്ചാണ് വിധി പ്രസ്താവിക്കുക.

കേരള മാട്രിമോണിയിലൂടെ ഏറ്റവും പൊരുത്തമുള്ളയാളെ കണ്ടെത്തൂ - രജിസ്ട്രേഷൻ സൗജന്യം!