രാജ്യസഭയിലെ തന്റെ ശമ്പളം പൂര്‍ണമായും പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി സച്ചിന്‍

Published on: 2:02pm Mon 02 Apr 2018

A- A A+

ശമ്പളവും മറ്റ് ആനുകൂല്യങ്ങളും പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കും

ന്യൂഡല്‍ഹി: രാജ്യസഭ എംപി എന്ന നിലയില്‍ തിളങ്ങാന്‍ സാധിച്ചില്ലെങ്കിലും അതിന് ശേഷം തിളങ്ങി മുന്‍ക്രിക്കറ്റ് താരം സച്ചിന്‍ തെന്‍ഡുല്‍ക്കര്‍. എംപി എന്ന നിലയില്‍ തനിക്ക് ലഭിച്ച ശമ്പളവും മറ്റ് ആനുകൂല്യങ്ങളും പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കും.

90 ലക്ഷം രൂപയാണ് ശമ്പള ഇനത്തില്‍ താരത്തിന് ലഭിച്ചത്. ഇതിന് പുറമെ മറ്റ് ആനുകൂല്യങ്ങളായി വേറെയും തുക ലഭിച്ചിട്ടുണ്ട്. സംഭവത്തില്‍ നന്ദി പറഞ്ഞു പ്രധാനമന്ത്രിയുടെ ഓഫിസ് കത്ത് പ്രസിദ്ധീകരിക്കുകയും ചെയ്തു.

ദുരിതമനുഭവിക്കുന്നവര്‍ക്ക് ഈ സഹായം ഒരു മുതല്‍ക്കൂട്ടാവുമെന്ന് പ്രധാനമന്ത്രിയുടെ കത്തില്‍ അറിയിച്ചു. ആറു വര്‍ഷത്തെ കാലാവധിയില്‍ ഹാജര്‍ നിലയിലെ കുറവ് നിരവധി വിമര്‍ശനങ്ങള്‍ക്ക് വഴി വെച്ചിരുന്നു. ഹാജര്‍ നില മോശമായിരുന്നെങ്കിലും പ്രാദേശിക വികസന ഫണ്ട് വിനിയോഗിക്കുന്നതില്‍ അദ്ദേഹം മുന്നിട്ട് നിന്നിരുന്നു.

കേരള മാട്രിമോണിയിലൂടെ ഏറ്റവും പൊരുത്തമുള്ളയാളെ കണ്ടെത്തൂ - രജിസ്ട്രേഷൻ സൗജന്യം!