ആകാശത്തേയ്ക്ക് നോക്കി ഞാന്‍ ചോദിച്ചു, സാറാ തെന്‍ഡുല്‍ക്കര്‍ എന്റെ ഭാര്യയാകണോ? ആ നിമിഷം ആകാശത്തു നിന്ന് ഇടിമിന്നല്‍ ഉണ്ടായി; സച്ചിന്റെ മകളെ വിവാഹം കഴിക്കണം എന്ന് ആവശ്യപ്പെട്ട യുവാവു പറഞ്ഞതു കേട്ടു പോലീസ് ഞെട്ടി
സാറയെ ആദ്യം കാണുന്നതു ടെലിവിഷനിലായിരുന്നു എന്നും ഇതു പിന്നീട് പ്രണയമാകുകയും വിവാഹം കഴിക്കണമെന്ന് ആവുകയുമായിയിരുന്നു എന്നും ഇയാള്‍ പറയുന്നു
സച്ചിന്റെ മകളെ ശല്ല്യം ചെയ്ത യുവാവിനെ ചോദ്യ ചെയ്ത പോലീസ് അയാളുടെ മറുപടി കേട്ടു ഞെട്ടി എന്നു റിപ്പോര്‍ട്ട്. ഇടി മിന്നിലിന്റെ നിര്‍ദേശപ്രകാരമാണു താന്‍ സാറയെ പ്രണയിച്ചത് എന്നു 32 കാരനായ ദേവ് കുമാര്‍ പറയുന്നു. സാറയെ ആദ്യം കാണുന്നതു ടെലിവിഷനിലായിരുന്നു എന്നും ഇതു പിന്നീട് പ്രണയമാകുകയും വിവാഹം കഴിക്കണമെന്ന് ആവുകയുമായിയിരുന്നു എന്നും ഇയാള്‍ പറയുന്നു.
ഇതിനുള്ള ഉത്തരത്തിനായി ആകാശത്തിലേയ്ക്കു നോക്കി സാറ തെന്‍ഡുല്‍ക്കാര്‍ നിന്റെ ഭാര്യയാകണൊ എന്നു ചോദിച്ചപ്പോള്‍ ആ നിമിഷം ആകാശത്തില്‍ ഒരു ഇടിമുന്നലുണ്ടായി എന്ന് ഇയാള്‍ പറയുന്നു. സാറയുടെ വീട്ടിലേയ്ക്കു വിളിച്ചപ്പോള്‍ താന്‍ ഇക്കാര്യം പറഞ്ഞിരുന്നു. 2013 സാറയ്ക്ക് 13 വയസായപ്പോള്‍ താന്‍ ദേവ് സാറ എന്നു തന്റെ കൈയില്‍ ടാറ്റു ചെയ്തത് എന്നു ദേവ് കുമാര്‍ പറയുന്നു.
സാറയെ താന്‍ നേരിട്ടു കണ്ടിട്ടില്ല ടിവിയിലൂടെ കണ്ടാണു പ്രണയം തോന്നിയത് താന്‍ ലോകത്തിലെ ഏറ്റവും മികച്ച വ്യക്തിയാണ് എന്നും ദേവ് കുമാര്‍ കൂട്ടി ചേര്‍ത്തു. എന്നാല്‍ കോളേജില്‍ വച്ചു പഠനം നിര്‍ത്തിയ ഇയാള്‍ക്കു നിലവില്‍ തൊഴിലില്ല. കഴിഞ്ഞ എട്ടു വര്‍ഷമായി ദേവ് കുമാറിന് മാനസിക തകരാറുണ്ട് എന്നും ഇയാളുടെ വീട്ടുകാര്‍ പറയുന്നു.
Related Topic
- രാജ്യസഭയിലെ തന്റെ ശമ്പളം പൂര്‍ണമായും പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്കി സച്ചിന്
- സച്ചിന്റെ മകളുടെ പേരിൽ ശരദ് പവാറിനെ അപകീര്‍ത്തിപ്പെടുത്തുന്നു കമൻറുകൾ; ടെക്കി അറസ്റ്റിൽ
- സച്ചിന്റെ മകളുടെ പേരില്‍ വ്യാജ ട്വിറ്റര്‍ അക്കൗണ്ട്: ടെക്കി യുവാവ് പിടിയില്‍
- സച്ചിന് ടെണ്ടുല്‍ക്കറുടെ മകളെ ശല്ല്യം ചെയ്തയാള്‍ അറസ്റ്റില്‍