ഉരുക്കു സതീശന്റെ വിശേഷങ്ങളുമായി സന്തോഷ് പണ്ഡിറ്റ് 

Published on: 1:31pm Mon 20 Nov 2017

A- A A+

പതിവ് പോലെ 5 ലക്ഷം ബഡ്ജറ്റില്‍ കഥ തിരക്കഥ സംവിധാനം അഭിനയം എന്നിങ്ങനെ ക്യാമറയൊഴിച്ചു ബാക്കിയെല്ലാ മേഖലയിലും സന്തോഷ് പയറ്റിയിട്ടുണ്ട്.

മലയാള സിനിമയ്ക്ക് പുതിയ മാനം നല്‍കിയ സിനിമയിലെ വണ്‍ മാന്‍ ആര്‍മി സന്തോഷ് പണ്ഡിറ്റ് തന്റെ പുതിയ ചിത്രങ്ങളായ ഉരുക്കു സതീശന്റെയും ബ്രോക്കര്‍ പ്രേമ ചന്ദ്രന്റെ ലീലാവിലാസങ്ങളുടെയും വിശേഷങ്ങള്‍ പങ്കുവയ്ക്കുന്നു.

സന്തോഷ് രണ്ടു ഗെറ്റപ്പില്‍ എത്തുന്ന ഉരുക്കു സതീശന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. പതിവ് പോലെ 5 ലക്ഷം ബഡ്ജറ്റില്‍ കഥ തിരക്കഥ സംവിധാനം അഭിനയം എന്നിങ്ങനെ ക്യാമറയൊഴിച്ചു ബാക്കിയെല്ലാ മേഖലയിലും സന്തോഷ് പയറ്റിയിട്ടുണ്ട്.

പോസ്റ്റ് ചെയ്തു ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ യൂട്യൂബില്‍ ഹിറ്റ് ആയ 'കാമിനിമാര്‍ നടക്കുന്നു' എന്ന പാട്ടും 'Dream has no expiry date ' എന്ന ഇംഗ്ലീഷ് ഗാനവും മംഗളം വെബ് ടീമിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ പ്രേക്ഷകര്‍ക്കായി ആലപിച്ചു.

 

കേരള മാട്രിമോണിയിലൂടെ ഏറ്റവും പൊരുത്തമുള്ളയാളെ കണ്ടെത്തൂ - രജിസ്ട്രേഷൻ സൗജന്യം!