മിനിമം ബാലന്‍സ്; എസ്.ബി.ഐ പിഴത്തുക 75% വരെ കുറച്ചു; ഏപ്രില്‍ ഒന്നു മുതല്‍ നിലവില്‍ വരും

Published on: 12:44pm Tue 13 Mar 2018

A- A A+

25 കോടിയോളം വരുന്ന ഉപഭോക്താക്കള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും

മുംബൈ: സേവിംഗ് അക്കൗണ്ടുകളില്‍ മിനിമം ബാലന്‍സ് സൂക്ഷിക്കാത്തവരില്‍ നിന്നും പിഴത്തുക ഈടാക്കുന്നത് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്.ബി.ഐ) വെട്ടിക്കുറയ്ക്കുന്നു. 75% വരെയാണ് കുറയ്ക്കുന്നത്. ഏപ്രില്‍ ഒന്നു മുതല്‍ പുതുക്കിയ പിഴനിരക്ക് നിലവില്‍ വരും. 25 കോടിയോളം വരുന്ന ഉപഭോക്താക്കള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.

മെട്രോ മേഖലകളില്‍ മിനിമം ബാലന്‍സ് 3000 രൂപയും അര്‍ദ്ധ നഗര മേഖലകളില്‍ 2000 രൂപയും ഗ്രാമീണ മേഖലയില്‍ 1000 രൂപയുമാണ് മിനിമം ബാലന്‍സ് ആയി എസ്.ബി.ഐ നിശ്ചയിച്ചിരിക്കുന്നത്. ഈ തുക പാലിക്കാന്‍ കഴിയാത്തവര്‍ക്ക് മെട്രോയില്‍ 50 രൂപയും ജി.എസ്.ടിയുമാണ് മാസം പിഴ ഈടാക്കിയിരുന്നത്. ഇത് 15 രൂപയായി കുറയ്ക്കും. പുറമേ ജി.എസ്.ടിയുമുണ്ടാകും. അര്‍ദ്ധ നഗര മേഖലയിലെ പിഴത്തുക 40 രൂപയും ജി.എസ്.ടിയും എന്നത് 12 രുപയും ജി.എസ്.ടിയുമാക്കി. ഗ്രാമീണ മേഖലയിലെ പിഴത്തുക 10 രൂപയും ജി.എസ്.ടിയുമാക്കി.

മിനിമം ബാലന്‍സിന്റെ പേരില്‍ ജനങ്ങളില്‍ നിന്ന് വന്‍തുക പിഴിയുന്ന സ്റ്റേറ്റ് ബാങ്കിന്റെ നടപടി വലിയ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. കഴിഞ്ഞ എട്ടു മാസത്തിനുള്ളില്‍ 1771 കോടി രൂപയാണ് ഇത്തരത്തില്‍ പിഴയായി പിഴിഞ്ഞെടുത്തത്.

കേരള മാട്രിമോണിയിലൂടെ ഏറ്റവും പൊരുത്തമുള്ളയാളെ കണ്ടെത്തൂ - രജിസ്ട്രേഷൻ സൗജന്യം!