സെക്‌സി ദുര്‍ഗ എസ് ദുര്‍ഗയാക്കി സെന്‍സര്‍ ബോര്‍ഡ്

Published on: 1:02pm Wed 11 Oct 2017

A- A A+

ദുര്‍ഗ എന്ന പേര് ഹിന്ദു ദൈവത്തെ പരാമര്‍ശിക്കുന്നത് കൊണ്ടാണ് സെന്‍സര്‍ ബോര്‍ഡ് പേര് മാറ്റിയത് എന്നാണ് അദ്ദേഹം പറഞ്ഞത്.എസ് എന്താണെന്ന് പ്രേക്ഷകര്‍ സ്വന്തം ഭാവനയില്‍ തിരിച്ചറിഞ്ഞ് ചിത്രം കാണാന്‍ തീയ്യേറ്ററുകളില്‍ വരണമെന്നും സംവിധായകന്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

ഒഴിവു ദിവസത്തെ കളി എന്ന ചിത്രത്തിനു ശേഷം സനല്‍ കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത സെക്‌സി ദുര്‍ഗയുടെ പേര് സെന്‍സര്‍ ബോര്‍ഡ് മാറ്റി.സെക്‌സി ദുര്‍ഗയെ എസ് ദുര്‍ഗയാക്കി മാറ്റിയ വിവരം സനല്‍ കുമാര്‍ ശശിധരന്‍ തന്നെയാണ് തന്റെ ഫേസ് ബുക്ക് പോസ്റ്റിലൂടെ അറിയിച്ചത്.

ദുര്‍ഗ എന്ന പേര് ഹിന്ദു ദൈവത്തെ പരാമര്‍ശിക്കുന്നത് കൊണ്ടാണ് സെന്‍സര്‍ ബോര്‍ഡ് പേര് മാറ്റിയത് എന്നാണ് അദ്ദേഹം പറഞ്ഞത്.എസ് എന്താണെന്ന് പ്രേക്ഷകര്‍ സ്വന്തം ഭാവനയില്‍ തിരിച്ചറിഞ്ഞ് ചിത്രം കാണാന്‍ തീയ്യേറ്ററുകളില്‍ വരണമെന്നും സംവിധായകന്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

സെന്‍സര്‍ ബോര്‍ഡ് യു/എ സര്‍ട്ടിഫിക്കറ്റാണ് ചിത്രത്തിന് നല്‍കിയത്. കലയ്ക്ക് വിവിധ ഭാഷകളുണ്ടെന്നും അതില്‍ വരുന്ന വ്യത്യസ്ഥത മനസിലാക്കാന്‍ കഴിയുന്നവര്‍ക്ക് ചിത്രത്തിന്റെ പേരു കൊണ്ട് വലിയ പ്രശ്നം വരില്ലെന്നും അദ്ദേഹം പറഞ്ഞു.ദുര്‍ഗ എന്ന പേരില്‍ നിങ്ങള്‍ വ്യത്യസ്ഥത കാണുന്നെങ്കെില്‍ അവള്‍ സെക്സിയാണെന്നും സംവിധായകന്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.