എസ് *** ദുര്‍ഗ കേരളത്തില്‍ 

Published on: 4:36pm Fri 10 Nov 2017

A- A A+

പുരുഷ മേധാവിത്വ സമൂഹത്തിലെ നെറികേടുകള്‍ തുറന്നു കാട്ടുന്ന സെക്‌സി ദുര്‍ഗയുടെ ഇന്ത്യയിലെ രണ്ടാമത്തെ പ്രദര്‍ശനമാണിത്. 

ഒട്ടേറെ വിവാദങ്ങള്‍ക്കൊടുവില്‍ സെന്‍സര്‍ ബോര്‍ഡിന്റെ 'കത്തിവയ്ക്കല്‍'കൊണ്ട് എസ് ദുര്‍ഗയായ സെക്സി ദുര്‍ഗ്ഗയുടെ കേരളത്തിലെ ആദ്യ പ്രദര്‍ശനം നവംബര്‍ 16 നു തിരുവനന്തപുരത്തു നടക്കുന്നു. പുരുഷ മേധാവിത്വ സമൂഹത്തിലെ നെറികേടുകള്‍ തുറന്നു കാട്ടുന്ന സെക്‌സി ദുര്‍ഗയുടെ ഇന്ത്യയിലെ രണ്ടാമത്തെ പ്രദര്‍ശനമാണിത്. 


പത്തൊന്‍പതാമത് മുംബൈ രാജ്യാന്തര ചലചിത്രമേളയിലെ പ്രത്യേക ജൂറി പുരസ്‌കാരമുള്‍പ്പെടെ  അന്താരാഷ്ട്രതലത്തില്‍ ഒട്ടേറെ അംഗീകാരങ്ങള്‍ ലഭിച്ച ചിത്രത്തിന്റെ കേരളത്തിലെ ആദ്യ പ്രദര്‍ശനമാണിത്. സെക്സി ദുര്‍ഗ എന്ന ആദ്യ പേരിനെതിരെ ഒട്ടേറെ വിവാദങ്ങള്‍ വന്ന കാരണത്താല്‍ സെന്‍സര്‍ ബോര്‍ഡിന്റെ നിര്‍ദേശപ്രകാരമാണ്  ചിത്രത്തിന്റെ പേര് എസ് ദുര്‍ഗ എന്ന് മാറ്റിയത്. 


കാഴ്ച ചലച്ചിത്രവേദിയുടെ സ്വതന്ത്ര ചലച്ചിത്ര പ്രദര്‍ശനമായ കാഴ്ച ഇന്‍ഡി ഫെസ്റ്റ് (കിഫി) ന്റെ നടത്തിപ്പിനായുള്ള പണം സമാഹരിക്കുന്നതിലേക്കായാണ്  എസ്  ദുര്‍ഗയുടെ കേരളത്തിലെ പ്രിമിയര്‍ ഏരീസ് പ്ളക്സിലെ ഓഡി -1 ല്‍ നടത്തുന്നത്. അഞ്ഞൂറു രൂപയുടെ സംഭാവന കൂപ്പണ്‍ വിതരണം ചെയ്തുകൊണ്ടാണ് സെക്സി ദുര്‍ഗയുടെ പ്രിമിയര്‍ ഷോ നടത്തുക. എഴുനൂറുപേര്‍ക്കാണ് ഏരീസ് പ്ളക്സിലെ ഓഡി-1 ല്‍ സിനിമ കാണാന്‍ അവസരമുണ്ടാവുക. സംഭാവനയായി ലഭിക്കുന്ന മുഴുവന്‍ തുകയും കിഫിന്റെ  നടത്തിപ്പിലേക്കായി നല്‍കുമെന്ന് നിവ് ആര്‍ട്ട് മൂവീസ് പ്രൊപ്രൈറ്ററും സെക്സി ദുര്‍ഗയുടെ പ്രൊഡ്യൂസറുമായ ഷാജി മാത്യു പറഞ്ഞു.

കൂപ്പണുകള്‍ കാഴ്ച ചലച്ചിത്രവേദി പ്രവര്‍ത്തകര്‍ വഴി വിതരണം ചെയ്യും. താല്പര്യമുള്ളവര്‍  കാഴ്ച ചലച്ചിത്രവേദിയുടെ kfftvm@gmail.com എന്ന വിലാസത്തില്‍ ബന്ധപ്പെടുക.

കേരള മാട്രിമോണിയിലൂടെ ഏറ്റവും പൊരുത്തമുള്ളയാളെ കണ്ടെത്തൂ - രജിസ്ട്രേഷൻ സൗജന്യം!